വില 45 കോടി: മുംബൈയില്‍ പുതിയ വീട് വാങ്ങി പൂജ ഹെഗ്‌ഡെ

മുംബൈയിലെ ബാന്ദ്രയിലാണ് കടലിന് അഭിമുഖമായിട്ടുള്ള പുതിയ വീട് താരം സ്വന്തമാക്കിയിരിക്കുന്നത്
pooja hegde
പൂജ ഹെഗ്‌ഡെഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് സ്വന്തമാക്കിയ താരമാണ് പൂജ ഹെഗ്‌ഡെ. ഹിന്ദിയില്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരം. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ദേവയാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ് പൂജ ഹെഗ്‌ഡെ.

pooja hegde
'എന്റെ 20ാം പിറന്നാള്‍ ദിനത്തില്‍ അമ്മയേയും സഹോദരിയേയും അച്ഛന്‍ വെടിവെച്ച് കൊന്നു; കഴുത്തില്‍ വെടിയേറ്റിട്ടും രക്ഷപ്പെട്ടു'

മുംബൈയിലെ ബാന്ദ്രയിലാണ് കടലിന് അഭിമുഖമായിട്ടുള്ള പുതിയ വീട് താരം സ്വന്തമാക്കിയിരിക്കുന്നത്. 4,000 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന് 45 കോടിയാണ് വിലവരുന്നത്. ബോളിവുഡില്‍ തിരക്കിലായതോടെയാണ് താരം മുംബൈയില്‍ സ്വന്തമായി വീട് സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈയില്‍ ജനിച്ചുവളര്‍ന്ന പൂജ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. അല്ലു അര്‍ജുനൊപ്പമുള്ള ലാ വൈകണ്ഠപുരമലു എന്ന ചിത്രമാണ് പൂജയെ കൂടുതല്‍ പ്രശസ്തയാക്കുന്നത്. സല്‍മാന്‍ ഖാന്റെ നായകനായി എത്തിയ കിസി കാ ഭായ് കിസി കി ജാന്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com