നടന്‍ പവന്‍ കല്യാണ്‍ ക്വാറന്റീനില്‍ 

നടന് കോവിഡ് സ്ഥിരീകരിക്കുകയോ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ജീവനക്കാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പവന്‍ ക്വാറന്റീന്‍ താരുമാനത്തിലേക്കെത്തിയത്. നടന് കോവിഡ് സ്ഥിരീകരിക്കുകയോ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. 

നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കടക്കം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നടനുമായി അടുത്തിടപഴകിയവര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ അഭിനയിച്ച വക്കീല്‍ സാബ് എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീല്‍ സാബ്. നിവേദ തോമസ്, അഞ്ജലി, അനന്യ നാ?ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറും ദില്‍ രാജുവും ചേര്‍ന്നാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com