മൂന്നാം ദിവസം 415 കോടി; ബോക്സ് ഓഫീസിൽ കത്തിക്കയറി കൽക്കി 2898 എഡി

ആദ്യ മൂന്ന് ദിവസം കഴിയുമ്പോൾ 415 കോടിയാണ് ആ​ഗോള ബോക്സോഫീസിൽ ചിത്രം നേടിയത്.
Kalki 2898 AD
കൽക്കി 2898 എഡിfacebook
Updated on
1 min read

ബോക്സോഫീസ്‌ റെക്കോര്‍ഡുകളെല്ലാം തകർത്ത് പ്രഭാസ് ചിത്രം കൽക്കി 2898 എഡി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കഴിയുമ്പോൾ 415 കോടിയാണ് ആ​ഗോള ബോക്സോഫീസിൽ ചിത്രം നേടിയത്. റിലീസ് ദിനത്തിൽ തന്നെ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്.

സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, പശുപതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kalki 2898 AD
വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾ തുടങ്ങി; മെഹന്ദി ചിത്രങ്ങൾ

ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്. സുപ്രീം യാസ്കിനെന്ന വില്ലനായി കമൽ ഹാസനുമെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കൽക്കി നിര്‍മ്മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com