ഭൈരവയുടെ ആരാണ് റോക്സി ? 'കൽക്കി'യിലെ ദിഷ പഠാനിയുടെ ലുക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ

ബോൾഡ് ലുക്കിലുള്ള ദിഷയെയാണ് പോസ്റ്ററിൽ കാണാനാവുക.
Kalki 2898 AD
ദിഷ പഠാനിinstagram
Updated on
1 min read

‌പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡി ഇതിനോടകം സിനിമ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിഷ പഠാനിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദിഷയുടെ 31-ാം ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

റോക്സി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിഷയെത്തുന്നത്. ബോൾഡ് ലുക്കിലുള്ള ദിഷയെയാണ് പോസ്റ്ററിൽ കാണാനാവുക. അതേസമയം നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഭൈരവയെന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോൾ പത്മയായി ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kalki 2898 AD
'ഒരാളുമായി ഡേറ്റിങ്ങിൽ, ഇപ്പോൾ സന്തോഷവതി'; വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് മംമ്ത മോഹൻദാസ്

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൽക്കിയുടെ ട്രെയ്‌ലറിനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Premalu, Girish AD, Super Sharanya
AJP Girish AD
Girish AD, Naslen, Bethlehem Kudumba Unit
Premalu 2, Girish AD
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com