The RajaSaab
The RajaSaabവിഡിയോ സ്ക്രീൻഷോട്ട്

'ആഹാ മുതലയും മമ്മിയും ജോക്കറുമൊക്കെ ഉണ്ടല്ലോ! അടുത്ത ആദിപുരുഷ് ആകുമോ?'; പ്രഭാസിന്റെ രാജാ സാബ് ട്രെയ്‌ലറിന് ട്രോൾ

450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം.
Published on

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ദ് രാജാ സാബ് റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന ​ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

എന്നാൽ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ വൻ തോതിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയുടെ വിഎഫ്എക്സ് രം​ഗങ്ങളും അതുപോലെ പ്രഭാസിന്റെ ജോക്കർ ലുക്കുമാണ് ട്രോളുകൾക്ക് കാരണമായി മാറിയിരിക്കുന്നത്.

'അടുത്ത ആറ്റം ബോംബ്', 'അടുത്ത വിഎഫ്എക്സ് ഗുണ്ട് ലോഡിങ്', 'മമ്മിയും മുതലയും ഒക്കെ ഉണ്ടല്ലോ'- എന്നിങ്ങനെയാണ് ട്രെയ്‌ലറിന് താഴെ നിറയുന്ന കമന്റുകൾ. മാളവിക മോഹനൻ, റിദ്ധി കുമാർ, നിധി അ​ഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

The RajaSaab
'പ്രഭാസ് സമ്മാനിച്ച സാരിയുടുക്കാൻ ഞാൻ മൂന്ന് വർഷം കാത്തിരുന്നു'; നടി റിദ്ധി കുമാറുമായി നടൻ പ്രണയത്തിലോ ?

450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാസ്, സഞ്ജയ് ദത്ത് എന്നിവരുടെ പ്രതിഫലം, വിഎഫ്എക്സ് എന്നിവയാണ് ബജറ്റ് ഉയരാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

The RajaSaab
പ്രിയദര്‍ശന്റെ കൈ പിടിച്ച് ലിസി, വന്നതും ഒരേ കാറില്‍; ചേര്‍ത്തുനിര്‍ത്തി സിബി മലയില്‍, വിഡിയോ

ജനുവരി 9 നാണ് ചിത്രം റിലീസിനെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്.

Summary

Cinema News: Prabhas starrer The RajaSaab Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com