തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ രാധേശ്യം റിലീസ് തിയതി പ്രഖ്യാപിച്ചു. മകര സംക്രാന്തി ദിനമായ ജനുവരി 14 നാണ് ചിത്രം പ്രദർശനത്തിനെത്തും. പ്രഭാസ് തന്നെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. എന്റെ പ്രണയകാവ്യം നിങ്ങളിലേക്ക് എത്തുന്നത് കാത്തിരിക്കാനാവില്ലെന്നാണ് താരം കുറിച്ചത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് മൂലം ഷൂട്ടിങ് നീണ്ടതോടെയാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വേഷമിടുന്നത്.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻ, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates