സ്പിരിറ്റുമായി പ്രഭാസ് വരുന്നു; 25ാം ചിത്രം പ്രഖ്യാപിച്ച് താരം

അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയാണ് ചിത്രം ഒരുക്കുന്നത്
പ്രഭാസ്
പ്രഭാസ്
Updated on
1 min read

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ 25ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പർഹിറ്റായി മാറിയ അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയാണ് ചിത്രം ഒരുക്കുന്നത്.  പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. 

ടി-സീരിസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് പ്രഭാസിന്റെ 25-ാം ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു ചിത്രങ്ങള്‍ പോലെ ബഹുഭാഷ ചിത്രമായിട്ടാണ് സ്പിരിറ്റും അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.പ്രഭാസ് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമാകും സ്പിരിറ്റിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

പ്രഭാസും സന്ദീപും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സന്ദീപ് റെഡ്ഡി. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങും ഒരുക്കിയത് സന്ദീപ് റെഡ്ഡിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com