'വെറുമൊരു പൊലീസുകാരനല്ല സേതുരാജൻ'; ഒടിടിയിൽ അരങ്ങേറ്റം കുറിച്ച് പ്രഭുദേവ

ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്.
Prabhu Deva
Prabhu Devaവിഡിയോ സ്ക്രീൻഷോ‌ട്ട്
Updated on
1 min read

വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ച് നടൻ പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ സേതുരാജൻ ഐപിഎസിലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കുന്നത്. പൊളിറ്റിക്കൽ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയിൽ ആണ് സേതുരാജൻ ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്.

2022 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. "സേതുരാജൻ ഐപിഎസ് വെറുമൊരു പൊലീസുകാരനല്ല; കടമയുടെയും സ്വത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടുങ്കാറ്റിൽ അകപ്പെട്ട ഒരു മനുഷ്യനാണ്. ഞാൻ മുൻപ് ചെയ്തിട്ടുള്ള വേഷങ്ങളിൽ നിന്നെല്ലാം വളരെ ചലഞ്ചിങ് ആയിട്ടുള്ള വേഷമാണ് ഇത്.

ഈ കഥ സമയോചിതം മാത്രമല്ല, അത്യാവശ്യവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സോണി ലിവ് എല്ലായ്പ്പോഴും ധീരവും വേരൂന്നിയതുമായ കഥപറച്ചിലിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഈ പരമ്പരയും അത്തരത്തിലൊന്നാണ്." - പ്രഭുദേവ പറഞ്ഞു. എന്നാൽ സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല.

Prabhu Deva
'ഇത്തരം കാര്യങ്ങളോട് കണ്ണടയ്ക്കാനാകില്ല'; ഐശ്വര്യ റായ്‌യുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്യുന്നത് വിലക്കി കോടതി

അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കത്തനാരിലും പ്രധാന വേഷത്തിൽ പ്രഭുദേവ എത്തുന്നുണ്ട്. 21 വർഷങ്ങൾക്ക് ശേഷം വടിവേലുവിനൊപ്പം ഒന്നിക്കുന്ന സിനിമയും പ്രഭുദേവയുടേതായി ഒരുങ്ങുന്നുണ്ട്.

Prabhu Deva
'ഞാൻ അഭിനയിച്ചിട്ടുള്ള ഹീറോകളിൽ ഏറ്റവും മാന്യൻ അദ്ദേഹം; കൂടെവിടെയിലേക്ക് വരാൻ കാരണം സുകുമാരി ചേച്ചി'

സാം റോഡറിക്‌സിന്റെ സംവിധാനത്തിൽ ദുബൈയിലെ കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന നാലാമത്തെ സിനിമയിലാണ് പ്രഭുദേവ വടിവേലു കോമ്പോ വീണ്ടും ഒന്നിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം 'എങ്കൾ അണ്ണ'യിലാണ് ഇവർ ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.

Summary

Cinema News: Actor Prabhudeva makes OTT debut with the political thriller Sethurajan IPS.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com