'ദൈവത്തിന്റെ കുഞ്ഞാണ് അദ്ദേഹം, മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ഞാൻ കാണാറില്ല'; ഋഷ‌ഭിനെക്കുറിച്ച് പ്ര​ഗതി

നമ്മളെപ്പോലെ തന്നെ 24 മണിക്കൂറാണ് അദ്ദേഹത്തിനുമുള്ളത്.
Pragathi, Rishab Shetty
Pragathi, Rishab Shetty ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കാന്താര ചാപ്റ്റർ 1ന്റെ വിജയത്തിളക്കത്തിലാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ അണിയറയിൽ ഋഷഭിന്റെ ഭാര്യ പ്ര​ഗതി ഋഷഭ് ഷെട്ടിയുമുണ്ടായിരുന്നു. കോസ്റ്റ്യൂം ഡിസൈനറായാണ് കാന്താരയിൽ പ്ര​ഗതി സാന്നിധ്യമറിയിച്ചത്. കാന്താര ചാപ്റ്റർ 1ൽ ഏതാനും നിമിഷങ്ങളുള്ള ഒരു ചെറിയ റോളും പ്ര​ഗതി ചെയ്തിരുന്നു. ഇപ്പോഴിതാ ഋഷഭിനെ കുറിച്ച് പ്ര​ഗതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ദൈവത്തിന്റെ കുട്ടിയാണ് ഋഷഭെന്നും അല്ലെങ്കിൽ ഇത്രയും വലിയൊരു പ്രൊജക്ട് അദ്ദേഹത്തിന് ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും പ്ര​ഗതി പറഞ്ഞു. "ദൈവത്തിന്റെ കുട്ടിയെന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കാറ്. അല്ലെങ്കിൽ, കാന്താര പോലെ ഒരു വലിയ പ്രൊജക്ടിന്റെ രചനയും സംവിധാനവും അഭിനയവും ഒന്നും അദ്ദേഹത്തെക്കൊണ്ട് ചെയ്യാനാകില്ല.

നമ്മളെപ്പോലെ തന്നെ 24 മണിക്കൂറാണ് അദ്ദേഹത്തിനുമുള്ളത്. പക്ഷേ കിട്ടുന്ന സമയം നന്നായി ഉപയോ​ഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ അദ്ദേഹം ഉറങ്ങുന്നത് ഞാൻ കാണാറില്ല".- പ്ര​ഗതി ഒരഭിമുഖത്തിൽ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ഓരോ ദിവസവും ചെലവഴിക്കുമ്പോഴും തനിക്ക് അത്ഭുതമാണ് തോന്നാറെന്നും പ്ര​ഗതി പറയുന്നു. "ഇതെല്ലാം എങ്ങനെയാണ് ഒറ്റയ്ക്ക് ചെയ്യാനാവുക എന്നോർത്ത്. കഴിഞ്ഞ അഞ്ച് വർഷമായി കാന്താരയുമായി ബന്ധപ്പെട്ട് ഞങ്ങൾ നല്ല തിരക്കിലാണ്. അതുകൊണ്ട് തന്നെ പരസ്പരം വഴക്കിടാനൊന്നും സമയം കിട്ടിയിട്ടില്ല.

Pragathi, Rishab Shetty
തമിഴകം കീഴടക്കാന്‍ മമിത ബൈജു; പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയ്‌ലര്‍; ഈ ദീപാവലി കളറാകും!

അതിനുള്ള സമയം ഇല്ല നമുക്ക്. അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലാകും. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ അദ്ദേഹത്തെ സഹായിക്കുക എന്ന് മാത്രമേ എനിക്കുള്ളൂ".- പ്രഗതി പറഞ്ഞു.

Pragathi, Rishab Shetty
'ഭൂതക്കോലത്തിന്റേത് വെറും നിലവിളിയല്ല, അതൊരു പ്രസ്താവനയാണ്; സൗണ്ട് എഫ്ക്ട് ഒന്നുമില്ല'

2019 ൽ പുറത്തിറങ്ങിയ ബെൽബോട്ടം എന്ന ചിത്രത്തിനായും ഋഷഭും പ്ര​ഗതിയും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഒരു സിനിമാ പരിപാടിയ്ക്കിടെ വെച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയുമായിരുന്നു. 2017 ലാണ് ഋഷഭും പ്ര​ഗതിയും തമ്മിൽ വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

Summary

Cinema News: Pragathi talks about his husband Rishab Shetty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com