'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

ജനാധിപത്യം പുനസ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്തുന്നത് തുടരും
Prakash Raj, Narendra Modi
Prakash Raj, Narendra Modi
Updated on: 
1 min read

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ നടന്‍ പ്രകാശ് രാജ്. ആരെയാണ് മോദി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രകാശ് രാജ് ചോദിക്കുന്നത്. ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ എന്നാണ് മോദിയോടായി പ്രകാശ് രാജ് ചോദിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം ഇന്നും തുടരുകയാണ്. നിരവധി പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈസാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ''ഫ്രാണ്ട്.... ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളെ തന്നെയോ?'' എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''ഹായ് ഫ്രണ്ട്. എന്തൊക്കെയുണ്ട്. ചെന്നൈയില്‍ എതോ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയാണല്ലേ. അതുകൊണ്ടാകുമല്ലേ ഡല്‍ഹി മെട്രെ വീണ്ടും തുറന്നത്. എന്തുപറ്റി? ഇന്നലെ കുട്ടികള്‍ എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക് വരുന്നത് വരെ കാത്തിരിക്കുക പോലും ചെയ്തില്ല. നേരെ അകത്തേക്ക് കയറി ചെന്നു. എയര്‍ക്രാഫ്റ്റിന്റെ ഉള്ളിലേക്ക് നിന്റെ സൈന്യവുമായി.

ധ്രൂവ് റാഠിയെ തട്ടിക്കൊണ്ടുപോയി എന്ന് കേട്ടു. കസ്റ്റഡിയിലെടുത്തതല്ല. ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിടികൂടുകയും പിന്നീട് വിടുകയും ചെയ്തു. ജനം പൊട്ടിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിനെ സംരക്ഷിച്ച് സംരക്ഷിച്ച് മൊത്തം ഡല്‍ഹിയെ ഒരു ജന്തര്‍ മന്തറാക്കുകയായിരുന്നു നിങ്ങള്‍. നടക്കട്ടെ, നിര്‍ത്തരുത്. രാജ്യം മുഴുവന്‍ ജന്തര്‍ മന്തര്‍ ആകുന്നത് വരെ നിര്‍ത്തരുത്. ഗര്‍ ഗര്‍ മോദി എന്നല്ല, ഗര്‍ ഗര്‍ ജന്തര്‍ മന്തര്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങും. അത് വരെ നിര്‍ത്തരുത്. തുടരൂ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് ചെയ്യാനുള്ള ഞങ്ങളുടെ അവകാശം തട്ടിക്കളയുകയാണ്. വോട്ട് നിഷേധിക്കുക ജനാധിപത്യമല്ല. നിങ്ങളും നിങ്ങളുടെ സൈന്യവും ഗ്യാനേഷ് കുമാറിന്റെ കസരേ സംരക്ഷിക്കാനാണോ ശ്രമിക്കുന്നത്? എന്റെ ഫ്രണ്ടേ, നിങ്ങള്‍ നിങ്ങളുടെ കസേര സംരക്ഷിക്കാനാണോ അപ്പോള്‍ ശ്രമിക്കുന്നത്? ഈ സത്യം രാജ്യവും ലോകവും കാണുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ ജോലി തുടരൂ. ജനാധിപത്യം പുനസ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്തുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നതും ഞങ്ങള്‍ തുടരും. ഗെയിം ഓണ്‍.

Prakash Raj, Narendra Modi
'കുട്ടൻ ആള് പൊളിയാണല്ലോ'! തിയറ്ററിൽ കയ്യടി, ഒടിടിയിലും ഹിറ്റടിക്കാൻ 'ധൂമകേതു'; എവിടെ കാണാം
Prakash Raj, Narendra Modi
നിമിഷ സജയന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
Prakash Raj, Narendra Modi
'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'
Summary

Prakash Raj asks Narendra Modi whom are you trying to save ? Ganesh kumar or Yourself?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com