Prakash Varma
Prakash Varmaഇൻസ്റ്റ​ഗ്രാം

'വില്ലൻ അല്ല; ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ അസ്വസ്ഥത തോന്നും'

എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറയുകയാണ് പ്രകാശ് വർമ.
Published on

'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് പ്രകാശ് വർമ. ചിത്രത്തിലെ ജോർജ് സാർ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. 'ഹലോ' എന്ന ജോർജ് സാറിന്റെ ഡയലോ​ഗും വൻ ഹിറ്റായി മാറിയിരുന്നു. ജോർജ് സാർ എന്നാണ് പ്രകാശ് വർമ്മയെ ആരാധകർ വിളിക്കുന്നത്. എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറയുകയാണ് പ്രകാശ് വർമ.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണ്. നമ്മൾ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുകയാണ്. അതിന്റെ അർഥം എവിടെയോ ആ കഥാപാത്രം വർക്കായി എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

Prakash Varma
'മരുമകനല്ല, എന്റെ മോനായിരുന്നു...; നീറ്റല്‍ തന്ന് പോയി'; കലാഭവന്‍ നവാസിനെ ഓര്‍ത്ത് വിങ്ങി രഹ്നയുടെ പിതാവ്, വിഡിയോ

പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ എനിക്ക് പറ്റാവുന്ന പ്രൊജക്ടുകളെ ഞാൻ ചെയ്യുന്നുള്ളൂ. അതിലൊന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ സംവിധായകൻ രഞ്ജിത്തായത് കൊണ്ടാണ്. അസാധ്യ എഴുത്തുകാരനാണ്.

Prakash Varma
'ആ മുഖം കണ്ടാല്‍ അറിയാം ഉള്ളിലെ വേദന, ഇങ്ങനെ വേട്ടയാടരുത്'; പൊട്ടിക്കരഞ്ഞ രഹ്നയെ വളഞ്ഞ് യൂട്യൂബേഴ്‌സ്; വിമര്‍ശനം

അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഇതൊരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. എനിക്ക് വ്യത്യസ്തമായി പെർഫോം ചെയ്യാനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്രയേ പറയാൻ കഴിയൂ.' -പ്രകാശ് വർമ പറഞ്ഞു.

Summary

Cinema News: Prakash Varma talks about Thudarum movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com