

സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്ന അരങ്ങേറ്റമാണ് വിസ്മയ മോഹന്‍ലാലിന്റേത്. അച്ഛന്റേയും സഹോദരന്റേയും പാതിയിലൂടെ വിസ്മയയും കാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ഒരുക്കുന്ന തുടക്കം ആണ് വിസ്മയയുടെ അരങ്ങേറ്റ ചിത്രം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തുടക്കം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
തുടക്കത്തിന്റെ ആദ്യ ഷോയ്ക്ക് വിസ്മയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരിക്കുകയാണ്. മായയുടെ കൈപിടിച്ച് തിയേറ്ററിലേക്ക് കയറുന്ന പ്രണവിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമ്മ സുചിത്രയും മക്കള്‍ക്കൊപ്പമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും, ചിത്രത്തിലൊരു പ്രധാന താരവും ആന്റണിയുടെ മകനുമായ ആശിഷ് ജോ ആന്റണിയും ആദ്യ ഷോയ്‌ക്കെത്തിയിട്ടുണ്ട്.
വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. നേരത്തെ മകന്‍ പ്രണവിന്റെ ആദ്യ ചിത്രത്തിലും മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. സായ് കുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്.
സംഗീതം ജേക്‌സ് ബിജോയിയും ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിങ് ചമന്‍ ചാക്കോയും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്ലെല്ലാം മോഹന്‍ലാലും സുചിത്രവും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. അതേസമയം ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായെത്തിയതിനെ തുടര്‍ന്ന് വിസ്മയുടെ ആദ്യ ചിത്രത്തിനെതിരെ ചിലര്‍ ബോയ്‌ക്കോട്ട് ക്യാംപെയ്ന്‍ നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates