

ഇന്നേവരെ കാണത്ത ലുക്കിൽ അടിമുറി മാറി പ്രണവ് മോഹൻലാൽ എത്തുന്നു. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്‍ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ സ്‍പെഷല്‍ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ.'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. 2025 ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ് സൂചന.
വ്യത്യസ്തവും വൈകാരികവുമായ കഥയാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നതെന്നും ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായതിനാൽ തന്നെ, കഥപറച്ചിലിന്റെ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.ചിത്രം ഒക്ടോബർ 3ന്1 റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates