'മോഹൻലാലിനെയും പ്രണവിനെയും നേരിൽ കാണണം'; അമ്മ യോ​ഗത്തിന് പുറത്ത് താരമായി അപരൻ

അമ്മ വേദിയിൽ നടൻ പ്രണവ് മോഹൻലാലിന്റെ അപരനും
പ്രതാപ് ​ഗോപാലൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പ്രതാപ് ​ഗോപാലൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

ഇത് പ്രണവ് അല്ലെ? അമ്മ  വേദിക്ക് പുറത്ത് നടൻ പ്രണവ് മോഹൻലാലിന്റെ അപരനെ കണ്ട് എല്ലാവരും ഞെട്ടി. ബം​ഗളൂരു സ്വദേശിയായ പ്രതാപ് ​ഗോപാലാണ് താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ‌ ബോഡി യോ​ഗം നടക്കുന്ന ഹോട്ടലിന് പുറത്ത് ശ്രദ്ധപിടിച്ചത്. ബം​ഗളൂരുവിൽ ഫാഷൻ ഡിസൈനറായ പ്രതാപ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ താരമാണ്.

തന്നെ കാണാൻ പ്രണവ് മോഹൻലാലിനെ പോലെയുണ്ടെന്ന് ഒരു വർഷം മുൻപ് സുഹൃത്ത് പറഞ്ഞപ്പോൾ കാര്യമാക്കിയെടുത്തില്ലെന്നും പിന്നീട് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെയാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയതെന്നും പ്രതാപ് പറഞ്ഞു. മോഹൻലാലിനെയും പ്രണവിനെയും നേരിൽ കാണാൻ ആ​ഗ്രഹമുണ്ട്. സിനിമയെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. ജീവിതം കൊണ്ടു പോകുന്നതു പോലെ ജീവിക്കുകയാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും പ്രതാപ് പറഞ്ഞു. 

ഐടി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന പ്രതാപ് പിന്നീട് ഫാഷൻ ഡിസൈനിലേക്ക് ചുവടുവെക്കുകയായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് , ഇംഗ്ലീഷ് ഭാഷകൾ അറിയാമെങ്കിലും ഇപ്പോൾ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണെന്നും പ്രതാപ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com