

സോഷ്യൽ മീഡിയയിലും സിനിമയിലുമൊന്നും അത്ര കണ്ട് ആക്ടീവല്ല പ്രണവ് മോഹൻലാൽ. ഇഷ്ടമുള്ളപ്പോൾ മാത്രം സിനിമകൾ ചെയ്ത് ബാക്കി സമയം മുഴുവൻ യാത്രകൾക്കും മറ്റും മാറ്റിവയ്ക്കാനാണ് പ്രണവിന് താല്പര്യം. ഡീയസ് ഈറേ ആണ് പ്രണവിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
ഡീയസ് ഈറേയുടെ ഇതുവരെ വന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ പ്രണവിന്റെ പുതിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയുടെ റിലീസിന്റെ യാതൊരുവിധ ടെൻഷനുമില്ലാതെ വെറുതെ കറങ്ങി നടക്കുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക.
ജർമനിയിലെ ചില മലയാളികളാണ് അപ്രതീക്ഷിതമായി പ്രണവിനെ ബർലിനിൽ വച്ച് കണ്ടുമുട്ടിയത്. യുവാക്കളോട് പ്രണവ് സൗഹൃദ സംഭാഷണം നടത്തുന്നതും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. 'രാജാവിന്റെ മകൻ...ദ് പ്രിൻസ്' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
'ഇങ്ങനെയും മനുഷ്യരുണ്ടോ', 'പുതിയ പടം ഇറങ്ങാൻ പോകുന്നത് അറിഞ്ഞോ എന്തോ', 'താരജാഡയില്ലാത്ത രാജാവിന്റെ മകൻ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പ്രണവ് മോഹൻലാലുമായി സമയം ചെലവഴിച്ചതിന്റെ സന്തോഷം യുവാക്കളുടെ മുഖത്തും കാണാം. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറേ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates