'ആറ് വര്‍ഷത്തെ കാത്തിരിപ്പ്'; കണ്‍മണിയെ വരവേറ്റ് നടി പ്രീത പ്രദീപ്
നടി പ്രീത പ്രദീപ് അമ്മയായി. ഏറെ നാളായി ഒരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു പ്രീതയും ഭര്‍ത്താവ് വിവേകും. താനൊരു ആണ്‍കുഞ്ഞിന് അമ്മയായെന്നും പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം സന്തോഷം നേരുന്നതായും പ്രീത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരുമെല്ലാമെത്തുകയാണ്.
കഴിഞ്ഞ ദിവസം പ്രീത പങ്കുവച്ച ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. നിറ വയറില്‍ മെഹന്ദിയണിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് താരം സന്തോഷ വാര്‍ത്തയും പങ്കുവെക്കുന്നത്. ആറ് വര്‍ഷമായി തങ്ങളുടെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയിരുന്നു പ്രീതയും വിവേകും.
കാത്തിരിപ്പിനൊടുവില്‍ താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. സന്തോഷ ഭര്‍ത്താവിനോട് പങ്കുവെക്കുന്ന വിഡിയോയിലൂടെയാണ് ആരാധകരേയും വാര്‍ത്ത അറിയിച്ചത്. പ്രീതയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2019 ലാണ് പ്രീത വിവാഹിതയാകുന്നത്. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് പ്രീത. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, അലമാര, സണ്‍ഡെ ഹോളിഡെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Preetha Pradeep welcome a baby boy. They were waiting for six years.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

