കൈ കോർത്ത് പൃഥ്വിയും പ്രഭാസും; ആകാംക്ഷ നിറച്ച് 'സലാര്‍' ട്രെയിലർ

ഡിസംബർ 22ന് ചിത്രം ലോകവ്യപകമായി റിലീസ് ചെയ്യും
സലാർ ട്രെയിലർ/ വിഡിയോ സ്ക്രീൻഷോട്ട്
സലാർ ട്രെയിലർ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിക്കുന്ന മാസ് ആക്ഷൻ ചിത്രം 'സലാർ പാർട്ട്-1 സീസ്‌ഫയർ' ട്രെയിലർ പുറത്തിറങ്ങി. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്.

പ്രഭാസ് നായകനായി എത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാ​ഗം ഡിസംബർ 22ന് ലോകവ്യപകമായി റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും 'സലാര്‍' എന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെയും കുടിപ്പകയുടെയും കഥയാണ് ചിത്രം. ചിത്രത്തിൽ വരധരാജ മന്നാർ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത് രവി ബസ്രുര്‍ ആണ്. ഭുവൻ ഗൗഡ ആണ് ഛായാഗ്രഹണം. ജഗപതി ബാബു, ടിനു ആനന്ദ്‌, ഈശ്വരി റാവു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com