

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചതും. ഈ മാസം 16 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറായെത്തുന്ന ചിത്രത്തിന്റെ ഇതുവരെ വന്ന അപ്ഡേറ്റുകളെല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
ഒരു കല്യാണവുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലർ പുറത്തിറക്കിയത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലുമായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ്. കല്യാണ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ നൽകുന്നു.
നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു, ബൈജു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുക. മാത്രമല്ല തമിഴ് നടൻ യോഗി ബാബു മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വി - ബേസിൽ കോമ്പോയ്ക്കൊപ്പം തന്നെ നിഖിലയും പൃഥ്വിയും തമ്മിലുള്ള കെമിസ്ട്രി കാണാനുള്ള കാത്തിരിപ്പിൽ കൂടിയാണ് പ്രേക്ഷകർ.
കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അങ്കിത് മേനോന്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എഡിറ്റര്‍- ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ- അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ്- ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി, പിആര്‍ഒ- എഎസ് ദിനേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates