എന്തൊക്കെയാ ഇവിടെ നടക്കുന്നത്? സോഷ്യല്‍ മീഡിയ 'ചാര്‍ജ്' ആക്കി പൃഥ്വിയുടെ 'ഹീറോ'; ട്രോളില്‍ നിറയെ ടാര്‍സന്‍ ആന്റണിയും ടീമും

വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഹീറോയെ തേടിയെത്തിയിരിക്കുകയാണ്
Prithviraj Movie Hero
Prithviraj Movie Heroഫെയ്‌സ്ബുക്ക്
Updated on
1 min read

റിലീസ് സമയത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരെ കണ്ടെത്തുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ചയായി മാറുകയാണ് ഒരു സിനിമ. പൃഥ്വിരാജ് നായകനായ 'ഹീറോ' എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

Prithviraj Movie Hero
'കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു'; പരിഹാസവുമായി ജോയ് മാത്യു

2012ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഹീറോ. ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതം ആയിരുന്നു നായിക. പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായ യാമിയുടെ ആദ്യ മലയാളം സിനിമയാണ് ഹീറോ. അനൂപ് മേനോന്‍, ശ്രീകാന്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പുതിയമുഖത്തിന് ശേഷം ദീപനും പൃഥ്വിരാജും ഒരുമിച്ച സിനിമയാണിത്. പൃഥ്വിരാജിന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ പേരില്‍ റിലീസിന് മുമ്പ് തന്നെ സിനിമ ചര്‍ച്ചയായിരുന്നു. പക്ഷെ തിയറ്റിലെത്തിയപ്പോള്‍ കനത്ത പരാജയമാണ് ഹീറോ നേരിട്ടത്.

Prithviraj Movie Hero
'കാപ്സ്യൂൾ കണ്ട് മടുത്തു! സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ്'

പഴയ കഥയും, മേക്കിംഗിലെ പോരായ്മകളുമാണ് ചിത്രത്തെ പരാജയപ്പെടുത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഹീറോയെ തേടിയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ഹീറോയിലെ രംഗങ്ങളാണ്. ചിത്രത്തിലെ അനൂപ് മേനോന്റെ ആദിത്യനും തലൈവാസല്‍ വിജയ് അവതരിപ്പിക്കുന്ന ധര്‍മ്മരാജന്‍ മാസ്റ്ററും തമ്മിലുള്ള സംസാരവും പൃഥ്വിരാജിന്റെ അഭിനയവുമൊക്കെ ട്രോളുകളില്‍ നിറയുകയാണ്.

സിനിമയ്ക്കുള്ള സിനിമയുടെ കഥയാണ് ഹീറോ പറഞ്ഞത്. സ്റ്റണ്ട് മാനില്‍ നിന്നും ഹീറോയിലേക്കുള്ള പൃഥ്വിരാജിന്റെ ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയാണ് സിനിമ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്റെ സംവിധായകന്‍ കഥാപാത്രവും ഫൈറ്റ് മാസ്റ്ററും തമ്മിലുള്ള ഫിലിം മേക്കിംഗ് ചര്‍ച്ചകളും ധര്‍മ്മരാജന്‍ മാസ്റ്റര്‍ ആക്ഷന് പകരം ഉപയോഗിക്കുന്ന അയ്യപ്പാ എന്ന വാചകവുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ട്രോളുകള്‍ സജീവമായി മാറിയതോടെ യൂട്യൂബിലും സിനിമ കാണാനും കമന്റ് ചെയ്യാനുമെത്തുന്നവരുടെ തിരക്കും ഉയര്‍ന്നിട്ടുണ്ട്.

ചിത്രത്തിലെ സീനുകള്‍ ട്രോളുകളില്‍ നിറയുന്നതിനൊപ്പം പൃഥ്വിരാജിന്റെ അഭിനയത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. പൃഥ്വിയുടെ അഭിനയിക്കാന്‍ അറിയില്ലെന്നും ഒട്ടും സ്വാഭാവികതയില്ലുമെന്നാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ അനാവശ്യമാണെന്നും മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡുകള്‍ അവര്‍ക്കുള്ള മറുപടിയാണെന്നും പൃഥ്വിയുടെ ആരാധകര്‍ തിരിച്ചടിക്കുന്നുണ്ട്.

Summary

Prithviraj starrer Hero gets trending in social media after 13 years of it's release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com