പൃഥ്വിരാജും സുപ്രിയയും സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
പൃഥ്വിരാജും സുപ്രിയയും സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്; കൂടുതൽ ഓർമകളുണ്ടാക്കാമെന്ന് മറുപടി

പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് ഫോട്ടോ പോസ്റ്റ് ചെയ്തത്
Published on

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മമ്മൂട്ടിയുടെ കാതൽ സിനിമയിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ജ്യോതിക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള നടൻ പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ചിത്രമാണ്. 

പൃഥ്വിരാജ് തന്നെയാണ് സൂപ്പർതാര ജോഡികൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് ഫോട്ടോ പോസ്റ്റ് ചെയ്തത്. വൈകാതെ മറുപടിയുമായി സൂര്യ തന്നെ എത്തി. മനോഹരമായ വൈകുന്നേരമായിരുന്നു. നിങ്ങൾ രണ്ടുപേരും എത്ര മനോഹരമായ ദമ്പതികളാണ്. നമുക്ക് കൂടുതൽ ഓർമകളുണ്ടാക്കാം.- സൂര്യ കുറിച്ചു. 

സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരും കമന്റുകളുമായി എത്തി. സൂര്യയേയും പൃഥ്വിരാജിനേയും ഒന്നിച്ച് സ്ക്രീനിൽ കാണാനായി കാത്തിരിക്കുന്നു എന്നാണ് ആരാധകർ കുറിക്കുന്നത്. എമ്പുരാനിൽ സൂര്യ എത്തിയാൽ അടിപൊളിയായിരിക്കും എന്നാണ് മറ്റു ചിലരുടെ കമന്റുകൾ. സൂര്യയുടെ അടുത്ത അഞ്ച് സിനിമക‌ളുടെ കഥ പൃഥ്വിരാജ് അറിഞ്ഞിട്ടുണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള രസികൻ കമന്റുകളും വരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com