'നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..'; ഉറുമി രണ്ടാം ഭാഗം; തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രം
Urumi
Urumiഫെയ്സ്ബുക്ക്
Updated on
1 min read

പൃഥ്വിരാജ് നായകനായി, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഉറുമി. 2011 ല്‍ പുറത്തിറങ്ങിയ അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ വിദ്യ ബാലന്‍, നിത്യ മേനോന്‍, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സാങ്കേതികമായും കഥ പറച്ചിലിലുമെല്ലാം കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രമായിരുന്നു ഉറുമി.

Urumi
'കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം, ജയിലില്‍ ജീവിക്കാന്‍ വയ്യ; എനിക്കല്‍പ്പം വിഷം തരൂ'; കോടതിയോട് ദര്‍ശന്‍

വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ഉറുമി പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് ഉറുമി അതിന്റേതായ പ്രേക്ഷകരിലേക്ക് എത്തി. ഇന്ന് സിനിമാ പ്രേമികള്‍ക്കിടയിലൊരു കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്റെ ഫ്രെയ്മുകളും ദീപക് ദേവിന്റെ സംഗീതവും താരങ്ങളുടെ പ്രകടനവുമെല്ലാം ഇന്ന് ചര്‍ച്ചകളില്‍ നിറയാറുണ്ട്.

Urumi
ഒരു കോടി പ്രതിഫലം വാങ്ങിയ ആദ്യ മലയാളം നായിക; മഞ്ജു വാര്യരുടെ ആസ്തി എത്ര?

ഉറുമിയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍. ഉറുമിയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. സഭ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

''എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മള്‍ മറന്നു പോയ, മലയാളികള്‍ക്ക് അറിയാമായിരുന്ന ഒരു സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരാണ്. അതിന്റെ പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്. അതിലൊന്നിന്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. 12 വര്‍ഷമെടുത്തു എഴുതാന്‍. എഴുതിക്കഴിഞ്ഞു. ഇനി അഭ്രപാളിയിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിന്റെ പിന്നിലാണ്.'' എന്നാണ് അദ്ദേഹം പറയുന്നത്.

''ഉറുമിയ്ക്ക് ശേഷമുള്ള 100 വര്‍ഷത്തെ കേരളം ആണ് അതിന്റെ പശ്ചാത്തലം. അതിന്റെ പ്രൊഡക്ഷനും റിസര്‍ച്ചുമൊക്കെ നടക്കുകയാണ്. വടകരയാണ് ലൊക്കേഷന്‍. അതിനായി 25 ഏക്കറില്‍ ഒരു ലാന്റ്‌സ്‌കേപ്പ് ഒക്കെ കണ്ടുവച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള കാസ്റ്റിങ്, കോസ്റ്റിയും ഡിസൈനിങ് തുടങ്ങിയ പ്രൊസസുകളിലാണ് ഇപ്പോള്‍'' എന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

Summary

Prithviraj starrer Urumi will have second and third parts. confirms Shankar Ramakrishnan. Script of part two is ready.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com