'മോളിവുഡിന്റെ പുഷ്പരാജ്'! ലോക്കൽ സെറ്റപ്പിൽ പൃഥ്വിരാജ്; വിലായത്ത് ബുദ്ധ ടീസർ

അന്തരിച്ച സംവിധായകൻ സച്ചി ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച ചിത്രമാണ് വിലായത്ത് ബുദ്ധ.
Vilaayath Budha
Vilaayath Budhaവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. മികച്ചൊരു തിയറ്റർ അനുഭവമായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. മറയൂരിലെ ചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

അന്തരിച്ച സംവിധായകൻ സച്ചി ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച ചിത്രമാണ് വിലായത്ത് ബുദ്ധ. ഉർവ്വശി തിയറ്റേഴ്സ്, എവിഎ പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡബിൾ മോഹനൻ എന്ന ചന്ദന മോഷ്ടാവായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

Vilaayath Budha
'ഓപ്പറേഷൻ ജാവ 2 ആണോ? അതോ തുടരും രണ്ടാം ഭാ​ഗമോ?'; ഓണത്തിന് ആരാധകർക്ക് സർപ്രൈസുമായി തരുൺ മൂർത്തി

ഗുരുവായ ഭാസ്ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി ജെ അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി എസ് കെ രാജശ്രീ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദ കൃഷ്ണനാണു നായിക.

Vilaayath Budha
'മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; ഞങ്ങളുടെ സിനിമയുടെ ഷൂട്ട് ഉടനെ ആരംഭിക്കട്ടെ'

ജി ആർ ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി ആർ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സം​ഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, രണദിവെ. എഡിറ്റിങ്- ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ.

Summary

Cinema News: Prithviraj starrer Vilaayath Budha teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com