'എനിക്കിത് മനസിലാകുന്നില്ല; പാൻ ഇന്ത്യൻ എന്ന വാക്ക് തന്നെ നിർത്തണം'

ഒരു ദിവസം അവസാനിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്.
Priya Mani
Priya Mani ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ മണി. തന്റെ നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും പ്രിയ മണി മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ അഭിനേതാക്കളെ ‘പാന്‍ ഇന്ത്യന്‍’ എന്ന വിശേഷണത്തോടെ വിളിക്കുന്നതിനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ നിര്‍ത്തണമെന്നാണ് പ്രിയ ആവശ്യപ്പെടുന്നത്.

"പാൻ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് നമ്മൾ നിർത്തണമെന്നാണ് എന്റെ അഭിപ്രായം. നാമെല്ലാവരും ഇന്ത്യക്കാരല്ലേ. ഈ പാൻ ഇന്ത്യ എന്താണ്? എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് മറ്റ് ഭാഷകളിലെ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. ഒരു ദിവസം അവസാനിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്. ബോളിവുഡിലെ താരങ്ങള്‍ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ അവരെയാരും പ്രാദേശിക നടന്‍ എന്ന് വിളിക്കുന്നില്ല. വര്‍ഷങ്ങളായി പല സ്ഥലത്തുള്ള അഭിനേതാക്കള്‍ ഭാഷകള്‍ക്കപ്പുറം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ ആളുകളെ ഇങ്ങനെ ലേബല്‍ ചെയ്യുന്നത്"- പ്രിയ ചോദിക്കുന്നു.

"കമല്‍ ഹാസന്‍, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നിരവധി താരങ്ങള്‍ പതിറ്റാണ്ടുകളായി വിവിധ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടും അവരെയൊന്നും 'പാന്‍-ഇന്ത്യന്‍ നടന്മാര്‍' എന്ന് വിശേഷിപ്പിച്ചിട്ടില്ല. അവരെല്ലാം ഇന്ത്യന്‍ നായകന്മാര്‍ എന്ന് മാത്രമാണ് അറിയപ്പെടുന്നതെന്ന്" പ്രിയ മണി ചൂണ്ടിക്കാട്ടി.

"അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുക. അഭിനേതാക്കള്‍ അമിതമായി പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രവണത കാണുമ്പോള്‍ ചിരി വരുന്നു."- പ്രിയ മണി കൂട്ടിച്ചേര്‍ത്തു.

ദ് ഫാമിലി മാന്‍ സീസണ്‍ 3 ആണ്‌ പ്രിയ മണി അടുത്തതായി അഭിനയിക്കുന്ന പ്രൊജക്ട്. 'ആളുകള്‍ ഇപ്പോള്‍ അമിതമായി സെന്‍സിറ്റീവായിരിക്കുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല, പക്ഷേ ഒന്നിനെയും അമിതമായി വിശകലനം ചെയ്യുകയോ മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ഒരുപാട് പേര്‍ അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനെ അഭിനന്ദിക്കുക.

Priya Mani
'ലോക'യും 'കാന്താര'യും; ദൃശ്യവിസ്മയം ഇനി നിങ്ങളിലേക്ക്, പുത്തൻ ഒടിടി റിലീസുകൾ

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങള്‍ക്ക് ഒന്ന് ഇഷ്ടപ്പെടാം, എനിക്കത് ഇഷ്ടപ്പെടാതിരിക്കാം. അത് തെറ്റല്ല.’- ഷോയുടെ ജനപ്രീതിയെക്കുറിച്ചും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രതികരണ രീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയ മണി.

Priya Mani
'ഗിരിരാജൻ കോഴിക്ക് ഗേൾസിനെ വളയ്ക്കാൻ മാത്രം അല്ല കടുവയെ വളയ്ക്കാനും അറിയാം'; കടുവക്കൂട്ടിൽ കയറി മാസ് കാണിച്ച് ഷറഫുദ്ദീൻ

സാങ്കേതികവിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും വളര്‍ച്ചയോടെ ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് വളരെ എളുപ്പമായെന്നും, ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും പ്രിയ അഭിപ്രായപ്പെട്ടു. ഫാമിലി മാന്‍ എന്ന സീരിസില്‍ മനോജ് ബാജ്പേയ്‌ അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സുചിയുടെ വേഷമാണ് പ്രിയ മണി ചെയ്യുന്നത്.

Summary

Cinema News: Actress Priya Mani questioned the use of the term Pan Indian Actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com