ബോളിവുഡ് ലുക്കിൽ അതീവ ​ഗ്ലാമറസായി പ്രിയ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരസുന്ദരികളോട് കിടപിടിക്കുന്ന ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
ബോളിവുഡ് ലുക്കിൽ അതീവ ​ഗ്ലാമറസായി പ്രിയ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Updated on: 
1 min read

മലയാളത്തിൽ നിന്ന് ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് പ്രിയ വാര്യർ. ഇപ്പോൾ താരം അമ്പരപ്പിക്കുന്നത് പുത്തൻ ഫോട്ടോഷൂട്ടിലൂടെ. ബോളിവുഡ് ലുക്കിൽ അതീവ ​ഗ്ലാമറസായാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. 

ബോളിവുഡ് താരസുന്ദരികളോട് കിടപിടിക്കുന്ന ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. സിൽവർ ലോങ് ഫ്രോക്കാണ് താരത്തിന്റെ വേഷം. സ്ലീവ് ലസ് വേഷത്തെ മനോഹരമാക്കുന്നത് അതിന്റെ നെക്ക്ലൈനാണ്. ഡീപ് വി നെക്കിലുള്ള ഫ്രോക്ക് സൈഡ് ഫ്ളിറ്റോടു കൂടിയതാണ്. അതിനൊപ്പം സിൽവറിലുള്ള ബൂട്ട്സാണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ  അതിസുന്ദരിയാണ് താരം. 

ഫാഷനിൽ പരീക്ഷണങ്ങൾ നടത്താറുള്ള താരമാണ് പ്രിയ. അടുത്തിടെ താരത്തിന്റെ ലെഹങ്ക ചിത്രങ്ങളും ആരാധകരുടെ മനം കവർന്നിരുന്നു. പുതിയ ചിത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അസാനിയ നസ്രിൻ ആണ് പ്രിയയുടെ സ്റ്റൈലിസ്റ്റും ഡിസൈനറും. ഹായ്തി വേൾഡിൻെയാണ് വേഷം. ഫോട്ടോഗ്രഫി വഫാറ. മേക്കപ്പ് സാംസൺ ലേ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier (@priya.p.varrier) on

താരം നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
Khalifa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com