'ഇതിലും വലിയ സന്തോഷം വേറെയില്ല, ഞാൻ ആരുമല്ലാതിരുന്ന സമയത്തും നിങ്ങൾ എന്നിൽ വിശ്വസിച്ചു'; പ്രിയദർശനോട് ധുരന്ധറിന്റെ സംവിധായകൻ

എന്റെ ശിഷ്യൻ ഇത്രയും വലിയ വിജയങ്ങൾ നേടുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല.
Priyadarshan, Aditya Dhar
Priyadarshan, Aditya Dharഫെയ്സ്ബുക്ക്
Updated on
1 min read

രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്ത് കുതിപ്പ് തുടരുകയാണ്. ആയിരം കോടി കടന്നിരിക്കുകയാണ് സിനിമയിപ്പോൾ. ഇപ്പോഴിതാ ധുരന്ധറിന്റെ സംവിധായകൻ ആദിത്യ ധറിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പ്രിയദർശൻ. പ്രിയദർശന്റെ സംവിധാന സഹായിയായിരുന്നു ആദിത്യ. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്.

‘എന്റെ ശിഷ്യൻ ഇത്രയും വലിയ വിജയങ്ങൾ നേടുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല. അഭിനന്ദനങ്ങൾ ആദിത്യ ധർ. ധുരന്ധർ 2ന് ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നായിരുന്നു പ്രിയദർശന്റെ കുറിപ്പ്. ആദിത്യ പ്രിയദർശന് നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ വഴികാട്ടിയാണ് പ്രിയദർശനെന്ന് ആദിത്യ പറഞ്ഞു.

Priyadarshan, Aditya Dhar
ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം

“ഞാൻ ആരുമല്ലാതിരുന്ന സമയത്തും നിങ്ങൾ എന്നിൽ വിശ്വസിച്ചു… ഈ വിജയം എത്രയാണോ അത് നിങ്ങൾക്കും അവകാശപ്പെട്ടതാണ് ആദിത്യ കുറിച്ചു. 2019ൽ പുറത്തിറങ്ങിയ ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് ’ ആണ് ആദിത്യ ധർ സംവിധാനം ചെയ്ത ആദ്യ സിനിമ. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ആദിത്യ ധർ നേടിയിരുന്നു.

Priyadarshan, Aditya Dhar
'ടോക്സിക്കി'ൽ യഷിനൊപ്പം ചൂടൻ രം​ഗങ്ങളിൽ കണ്ട ആ മിസ്റ്ററി ​ഗേൾ ആരാണ് ?

ആദിത്യ ധർ പ്രിയദർശന്റെ തന്നെ ‘ആക്രോശ്’, ‘തേസ്’ എന്നീ ചിത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിട്ടുണ്ട്. രൺവീർ സിങ്ങിനെ നായകനാക്കി ഒരുക്കിയ സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ’ 1230 കോടി ആഗോള കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. രൺവീര്‍ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആര്‍. മാധവൻ, സാറ അർജുൻ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാംഭാഗം മാർച്ചിൽ റിലീസ് ചെയ്യും.

Summary

Cinema News: Priyadarshan praises Dhurandhar director Aditya Dhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com