'ഇതെനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം': പ്രിയദർശൻ 

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

പ്രിയ ചങ്ങാതിക്കൊപ്പം തന്റെ മകൾ ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയദർശൻ. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. മോഹൻലാലും കല്യാണിയും ഒന്നിച്ച് ആദ്യമായി അഭിനയിച്ച രം​ഗങ്ങളുടെ ചിത്രീകരണം ഇന്നലെയായിരുന്നു. 

“ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്.എന്റെ മകൾ കല്യാണി അനുഗ്രഹീതനായ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിയ്ക്കും നന്ദി,” എന്നാണ് പ്രിയദർശൻ കുറിച്ചത്. 

‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ റോളിൽ എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡിയിൽ അഭിനയിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com