ആത്മവിശ്വാസമുണ്ടായിരുന്ന ആ ചിത്രങ്ങള്‍ ഓടിയില്ല, സംശയിച്ചെടുത്ത 'തേന്മാവിന്‍ കൊമ്പത്ത്' വന്‍ ഹിറ്റും: പ്രിയദര്‍ശന്‍

സിനിമയില്‍ എന്ത് വര്‍ക്ക് ആകും ഇല്ലെന്ന് എനിക്ക് ഇന്നും അറിയില്ല
Priyadarshan
Priyadarshan
Updated on
1 min read

മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങളാണ്. ഈ കൂട്ടുകെട്ടിലെ ചില ചിത്രങ്ങള്‍ ഇന്ന് കള്‍ട്ടാണെങ്കിലും തിയേറ്ററില്‍ പരാജയപ്പെട്ടവയാണെന്നതും രസകരമായ വസ്തുതയാണ്.

Priyadarshan
നടി സഞ്ചിത ഉഗാലെ തൂങ്ങി മരിച്ച നിലയില്‍; ചിരിച്ച്, ഡാന്‍സ് കളിച്ച് അവസാന പോസ്റ്റ്; ഞെട്ടലില്‍ ബോളിവുഡ്!

താന്‍ വിജയിക്കുമെന്ന് കരുതിയ ചിത്രങ്ങള്‍ പരാജയപ്പെട്ടുവെന്നും അതേസമയം തനിക്ക് ആത്മവിശ്വാസം ഇല്ലാതിരുന്ന സിനിമകള്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ടെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. പുതിയ ചിത്രം ബാലന്റെ ക്രൂവിനൊപ്പം ക്യു സ്റ്റുഡിയോയുടെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

Priyadarshan
'നഷ്ടപ്പെട്ടത് എന്റെ ജീവിതം തന്നെ, എനിക്കൊന്ന് പൊട്ടിക്കരയണ്ടേ..?'; ട്രോളിയവരോട് ടിനി ടോം

'ഞാന്‍ ഒരു സിനിമയും പ്ലാന്‍ ചെയ്യാറില്ല. അതെല്ലാം സംഭവിക്കുന്നതാണ്. അത് റീമേക്ക് ആണെന്നോ ഒര്‍ജിനല്‍ ആണെന്നോ ആലോചിക്കാറില്ല. ഇഷ്ടപ്പെടുന്ന ഒരു കഥ ചെയ്യുന്നു എന്ന് മാത്രം. എനിക്ക് ഏറ്റവും കൂടുതല്‍ കോണ്‍ഫിഡന്റ് ആയ മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പോലെയുള്ള സിനിമകള്‍ ഓടിയിട്ടില്ല. പക്ഷേ ഏറ്റവും സംശയിച്ചെടുത്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്, അത് വര്‍ക്കായി. അപ്പോള്‍ സിനിമയില്‍ എന്ത് വര്‍ക്ക് ആകും ഇല്ലെന്ന് എനിക്ക് ഇന്നും അറിയില്ല' എന്നാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. തന്റെ നൂറാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പം ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇതിന് മുമ്പായി മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ഹിന്ദി റീമേക്കുമായി അദ്ദേഹം. ഹിന്ദിയില്‍ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Summary

Priyadarshan talks about Thenmavin Kombathu, Midhunam and Mukundetta Sumithra Vilikunnu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com