ഏഴു കോടിയുടെ രണ്ട് അപ്പാര്‍ട്ട്‌മെന്റ് വിറ്റ് പ്രിയങ്ക ചോപ്ര, മുംബൈയില്‍ രണ്ട് ലക്ഷം രൂപ മാസവാടകയ്ക്ക് ഓഫിസ്

രാജ് ക്ലാസിക്കില്‍ ഏഴാം നിലയിലുള്ള റെസിഡന്‍ഷ്യല്‍ യൂണിറ്റ് മൂന്ന് കോടി രൂപയ്ക്ക് മാര്‍ച്ചിലാണ് വില്‍പന നടത്തിയത്
പ്രിയങ്ക ചോപ്ര/ ഫേയ്സ്ബുക്ക്
പ്രിയങ്ക ചോപ്ര/ ഫേയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലേയും മിന്നും താരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം പ്രിയങ്ക ലോസ് ആഞ്ചലസില്‍ താമസമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മുംബൈയിലെ തന്റെ രണ്ട് അപ്പാര്‍ട്ട്‌മെന്റ് വിറ്റിരിക്കുകയാണ് താരം. കൂടാതെ ഓഫിസ് സ്‌പേയ്‌സ് വാടകയ്ക്ക് എടുക്കുകയും ചെയ്തു. 

ഏഴു കോടി രൂപ വില മതിക്കുന്ന രണ്ട് അപ്പാര്‍ട്ട്‌മെന്റാണ് താരം വിറ്റത്. അന്ധേരിയിലെ രാജ് ക്ലാസിക്കില്‍ ഏഴാം നിലയിലുള്ള റെസിഡന്‍ഷ്യല്‍ യൂണിറ്റ് മൂന്ന് കോടി രൂപയ്ക്ക് മാര്‍ച്ചിലാണ് വില്‍പന നടത്തിയത്. അതേ ഫ്‌ളോറില്‍ തന്നെയുള്ള മറ്റൊരു പ്രോപ്പര്‍ട്ട് നാല് കോടി രൂപയ്ക്കും വിറ്റു. 

ഇതിന് പിന്നാലെയാണ് അന്ധേരി വെസ്റ്റിലെ ഓഷിവാര വാസ്തു പ്രെസിന്‍ക്റ്റിലെ ഓഫിസ് പ്രോപ്പര്‍ട്ട് വാടകയ്‌ക്കെടുത്തത്. 2040 സ്‌ക്വയര്‍ഫീറ്റിലുള്ള പ്രോപ്പര്‍ട്ടിയ്ക്ക് 2.11 ലക്ഷം രൂപയാണ് മാസ വാടക. ജൂണിലാണ് താരം ഇത് വാടയ്‌ക്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലഖന്‍ഡ്വാല കോംപ്ലക്‌സിലെ കരണ്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള പ്രോപ്പര്‍ട്ടി രണ്ട് കോടി രൂപയ്ക്കും താരം വിറ്റിരുന്നു. ഗോവയിലും താരത്തിന് പ്രോപ്പര്‍ട്ടിയുണ്ട്. 20 മില്യണ്‍ ഡോളറിനാണ് നിക് ജൊനാസും പ്രിയങ്കയും ലോസ് ആഞ്ചലസില്‍ ആഡംബര വീട് സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com