അജിത്ത് ഫ്രോഡ്, ജെന്റിൽമാൽ മുഖംമൂടി അണിഞ്ഞ് പറ്റിക്കുന്നു; സൂപ്പർതാരത്തിനെതിരെ നിർമാതാവ്

സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചെന്നും ആരോപിച്ചു
അജിത്ത് കുമാർ/ഫോട്ടോ: ഫെയ്സ്ബുക്ക്
അജിത്ത് കുമാർ/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

മിഴ് സൂപ്പർതാരം അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ. അജിത്തിന്റെ ജെന്റിൽമാൻ മുഖം വെറും മുഖംമീടിയാണ് എന്നാണ് അദ്ദേ​ഹം പറയുന്നത്. സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചെന്നും ആരോപിച്ചു. തന്നെക്കുറിച്ച് നല്ലത് എഴുതാന്‍ മാധ്യമപ്രവർത്തകർക്ക് അജിത്ത് പണം നൽകുന്നുണ്ടെന്നും മാണിക്കം നാരായണൻ പറയുന്നു. 

അജിത്തിന്‍റെ പെരുമാറ്റം വെറും കാപട്യമാണ്. 1995ല്‍ ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം തിരികെ നൽകിയില്ല. അന്ന് ഇതിനെതിരെ രംഗത്ത് വരാന്‍ തന്‍റെ കൈയ്യില്‍ തെളിവൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അജിത്തിനെക്കുറിച്ച് പല തെളിവുകളും എന്‍റെ കൈയ്യിലുണ്ട്. അത് സമയം വന്നാല്‍ പുറത്തുവിടും.- നിർമാതാവ് പറഞ്ഞു. 

അജിത്ത് നല്ലൊരു നടനാണ്. ജീവിതത്തിലും അജിത്ത് അഭിനയിക്കുകയാണ്. അയാള്‍ തട്ടിപ്പുകള്‍ കാണിക്കുന്നുണ്ട്.  ആദ്യം മനുഷ്യനാകാൻ പഠിക്കണം. അജിത്ത് ജെന്‍റില്‍മാന്‍ എന്നാണ് എല്ലാവരും കരുതുന്നത് അത് ശരിയല്ല അത് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നാണ് മാണിക്കം പറയുന്നത്. ഇത് ആദ്യമായിട്ടില്ല അജിത്തിനെതിരെ മാണിക്കം നാരായണന്‍ രം​ഗത്തെത്തുന്നത്. 

തമിഴകത്തെ മുന്‍നിര നിര്‍മ്മാതാവാണ് അദ്ദേഹം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വേട്ടയാടു വിളയാട് അടക്കമുള്ള ഹിറ്റുകളുടെ നിര്‍മ്മാതാവാണ് നാരായണന്‍. വിജയ് നായകനായ അരങ്ങേറിയ സിനിമയുടെ നിര്‍മ്മാതവും അദ്ദേഹമായിരുന്നു. ‌‌

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com