നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് നിര്‍മാതാവ്; അയാളുടെ സിനിമ ഇനി ചെയ്യില്ലെന്ന് ടൊവിനോ പറഞ്ഞു: സന്തോഷ് ടി കുരുവിള

ഞാന്‍ അവന്റെ ചെവിക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കും
Santhosh T Kuruvila about Tovino Thomas
Santhosh T Kuruvila about Tovino Thomasഫെയ്സ്ബുക്ക്
Updated on
1 min read

മലയാളത്തിലെ മുന്‍നിര നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയാണ് സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ സിനിമ. ബള്‍ട്ടിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് സന്തോഷ് ടി കുരുവിള. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ നടന്‍ ടൊവിനോ തോമസിന്റെ നിലപാടുകളെക്കുറിച്ച് സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Santhosh T Kuruvila about Tovino Thomas
പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത തിരിച്ചടി; പൃഥ്വി ഇനി പറയുക തന്റെ പേര് വെക്കേണ്ട എന്നാകും: രൂപേഷ് പീതാംബരന്‍

താരങ്ങളേയും നിലപാടുകളേയും കുറിച്ച് സംസാരിക്കവെയായിരുന്നു സന്തോഷ് ടി കുരുവിള ടൊവിനോയുടെ നിലപാടുകളെക്കുറിച്ച് സംസാരിച്ചത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാള സിനിമയില്‍ താരങ്ങളുടെ ധീരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ ബന്ധങ്ങളെ ബാധിക്കുമോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Santhosh T Kuruvila about Tovino Thomas
12 വര്‍ഷം, 3 സിനിമകള്‍; ദൃശ്യം 'ടേബിള്‍ ട്രിലോളജി'; ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ ഡാര്‍ക്ക് ആകുവാണല്ലോ!

''എനിക്ക് തോന്നുന്നില്ല. നമുക്ക് ഉള്ളില്‍ പേടി ഉള്ളതു കൊണ്ടായിരിക്കും. ചില കാര്യങ്ങളില്‍ ടൊവിനോ എടുക്കുന്ന പല തീരുമാനങ്ങളേയും അംഗീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ നിര്‍മാതാവ് വന്ന് പുള്ളിയോട് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞു. അദ്ദേഹത്തിനെ അത് വളരെ ഇറിറ്റേറ്റഡ് ആക്കി. ഇനി ജീവിതത്തില്‍ ആ നിര്‍മാതാവിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'' സന്തോഷ് ടി കുരുവിള പറയുന്നു.

''ആ നിലപാടാണ് നമ്മള്‍ അംഗീകരിക്കേണ്ടത്. ഒരാവശ്യവുമില്ലാതെയാണ് അത് പറഞ്ഞത്. എന്നോട് ഒരാള്‍ വന്ന് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ ചെവിക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കും. ഇതാണ് നമ്മുടെ രാജ്യത്തുണ്ടാകുന്ന പ്രധാന പ്രശ്‌നം. നമ്മുടെ സമൂഹത്തിലും സിനിമയിലുമുണ്ടാകുന്ന പ്രശ്‌നം. ആവശ്യമില്ലാതെ ആള്‍ക്കാരെ കുത്തിത്തിരിക്കാന്‍ നോക്കും. ഒരുപക്ഷെ വേറെ ആരോടെങ്കിലും ആണെങ്കില്‍ അങ്ങനെയാകണം എന്നില്ല പ്രതികരിക്കുന്നത്'' എന്നും അദ്ദേഹം പറയുന്നു.

ഷെയ്ന്‍ നിഗം ഫലസ്തീന്‍ വിഷയത്തിലെടുക്കുന്ന നിലപാടുകളേയും സന്തോഷ് ടി കുരുവിള അഭിനന്ദിക്കുന്നുണ്ട്. ''അവിടെ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാത്ത ആരെങ്കിലുമുണ്ടോ. കഴിഞ്ഞ ദിവസം പോലും അതിനെക്കുറിച്ച് ഒരുപാട് വാര്‍ത്ത വരികയാണല്ലോ. രാഷ്ട്രീയത്തിലുള്ളവരല്ലാതെ സിനിമ മേഖയിലുള്ളവരോ മറ്റ് സാംസ്‌കാരിക മേഖലയിലുള്ളവരോ അതിനെക്കുറിച്ച് മിണ്ടാറില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

Summary

Malayalam film producer Santhosh T Kuruvila talks about Tovino Thomas. Once a producer tried to play religion card with him but he decided to not to work with him again. Kuruvila also praises Shane Nigam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com