പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത തിരിച്ചടി; പൃഥ്വി ഇനി പറയുക തന്റെ പേര് വെക്കേണ്ട എന്നാകും: രൂപേഷ് പീതാംബരന്‍

അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞു. അത് അവര്‍ക്ക് പൊട്ടി
Roopesh Peethambaran about Prithviraj
Roopesh Peethambaran about Prithvirajഫെയ്സ്ബുക്ക്
Updated on
1 min read

എമ്പുരാന് ദേശീയ അവാര്‍ഡ് കിട്ടാതെ പോയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ഇനി പൃഥ്വിരാജ് തന്റെ പേര് വെക്കാതെ സിനിമ അവാര്‍ഡിന് അയക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുമെന്നും രൂപേഷ് പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Roopesh Peethambaran about Prithviraj
12 വര്‍ഷം, 3 സിനിമകള്‍; ദൃശ്യം 'ടേബിള്‍ ട്രിലോളജി'; ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ ഡാര്‍ക്ക് ആകുവാണല്ലോ!

''ബാന്റിറ്റ് ക്വീന്‍ എന്ന സിനിമയ്ക്ക് അവര്‍ സെന്‍സര്‍ കൊടുത്തില്ല. പിന്നെ അതിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ശേഖര്‍ കപൂര്‍ അത് നിരസിച്ചു. നമ്മുടെ ആത്മാഭിമാനത്തെ ചൊറിഞ്ഞാല്‍ അങ്ങനെയാണ്. ഒരു ട്രൂ ആര്‍ട്ടിസ്റ്റിന്റെ അടയാളമാണത്. മിക്കവാറും പൃഥ്വിരാജ് ഇനി ചെയ്യാന്‍ പോവുക എന്തെന്നറിയാം. പൃഥ്വിരാജ് ഇനി നിര്‍മാതാക്കളോട് പറയുക എന്റെ പേര് വെക്കണ്ട, നിങ്ങള്‍ അവാര്‍ഡിന് അയച്ചോ എന്നാകും. ഉറപ്പായിട്ടും അയാളത് പറയും'' രൂപേഷ് പറയുന്നു.

Roopesh Peethambaran about Prithviraj
'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ'; ബേസിലിന്റെ ഇംഗ്ലീഷിന് തരൂരിന്റെ മലയാളം ചെക്ക്!

''എന്താണ് കാരണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞു. അപ്പോള്‍ അത് അവര്‍ക്ക് പൊട്ടി. അവര്‍ തിരിച്ചൊരു കൗണ്ടര്‍ അടിച്ചു'' എന്നും രൂപേഷ് പറയുന്നുണ്ട്. നേരത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ആടുജീവിതം തഴയപ്പെട്ടത് വലിയ വിവാദമായിരുന്നു. മികച്ച നടന്‍, സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ അവാര്‍ഡുകളെല്ലാം ആടുജീവിതത്തിന് അര്‍ഹമായിരുന്നു. പൃഥ്വിരാജിനെ തഴഞ്ഞ് ഷാരൂഖ് ഖാനെ മികച്ച നടനായി തെരഞ്ഞെടുത്തത് ശരിയായില്ലെന്നുമായിരുന്നു വിമര്‍ശനം.

ആടുജീവിതത്തെ തഴയുകയും കേരള സ്റ്റോറി പോലുള്ള പ്രൊപ്പഗണ്ട സിനിമയ്ക്ക് അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആടുജീവിതത്തെ തഴയാന്‍ കാരണം പൃഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ ആണെന്നായിരുന്നു ആരോപണം. എമ്പുരാനിലെ ഗുജറാത്ത് കലാപം അവതരിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം സെന്‍സര്‍ ബോര്‍ട്ട് നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ മോഹന്‍ലാലിന് മാപ്പ് പറയേണ്ടിയും വന്നിരുന്നു.

Summary

Roopesh Peethambaran talks about Prithviraj and Aadujeevitham getting snubbed at National Awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com