Shane Nigam, Santhosh T Kuruvilla
Shane Nigam, Santhosh T Kuruvillaഇൻസ്റ്റ​ഗ്രാം

'ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് ?' ഷെയ്ൻ നി​ഗത്തെക്കുറിച്ച് ബൾട്ടി നിർമാതാവ്

ഷെയ്ൻ ഉഴപ്പനാണെന്ന് ഇൻഡസ്ട്രിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.
Published on

ബൾട്ടിയുടെ വിജയത്തിളക്കത്തിലാണ് നടൻ ഷെയ്‌ൻ നി​​ഗം. വളരെ മര്യാദയുള്ള അഭിനേതാവാണ് ഷെയ്ൻ എന്ന് ബൾട്ടിയുടെ നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു. ഇത്രയും മര്യാദയുള്ള ആളെപ്പറ്റിയാണോ സിനിമാ മേഖലയിൽ അപവാദ പ്രചരണങ്ങൾ നടക്കുന്നത് എന്ന് പലരോടും ചോദിച്ചതായും സന്തോഷ് ടി കുരുവിള പറഞ്ഞു. സംവിധായകൻ ജീത്തു ജോസഫിനും ഷെയ്നിന്റെ കാര്യത്തിൽ തന്റെ അതേ അഭിപ്രായമാണ് എന്നും സന്തോഷ് വ്യക്തമാക്കി.

‘ബൾട്ടി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള. "ഷെയ്ൻ ഉഴപ്പനാണെന്ന് ഇൻഡസ്ട്രിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ഷെയ്ൻ എന്റെ വീടിന് നേരെ എതിർവശത്താണ് എന്നുള്ളതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം.

പക്ഷേ സിനിമയിൽ എത്തിയപ്പോൾ എന്റെ കൂടെ അഭിനയിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദ കാണിച്ചത് ഷെയ്ൻ ആണ്. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയ്ൻ അഭിനയിച്ചു. ഈ ഷെയ്നെ പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു.

സാറേ, ഇതാണ് നമ്മുടെ നാട് എന്ന് ഞാൻ ജീത്തുവിനോട് പറഞ്ഞു. പരസ്പര സഹകരണത്തിലാണ് ഇൻഡസ്ട്രി മുന്നോട്ട് പോകേണ്ടത്".-സന്തോഷ് ടി കുരുവിള പറഞ്ഞു. ’നിർമാതാവ് പറഞ്ഞതിനോട് ഷെയ്നിന്റെ പ്രതികരണം ചോദിച്ചപ്പോൾ ‘ഒന്നും പറയാനില്ല’ എന്ന് ചിരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു ഷെയ്ൻ.

Shane Nigam, Santhosh T Kuruvilla
12 വര്‍ഷം, 3 സിനിമകള്‍; ദൃശ്യം 'ടേബിള്‍ ട്രിലോളജി'; ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ ഡാര്‍ക്ക് ആകുവാണല്ലോ!

ഷെയ്ൻ ഒരുപാട് മറുപടി പറഞ്ഞ് അനുഭവിച്ചതാണെന്ന് സന്തോഷ് ടി കുരുവിളയും പറഞ്ഞു. അതേസമയം ഷെയ്ൻ നിഗം നായകനായ ‘ബൾട്ടി’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ നാല് കൂട്ടുകാരുടെ കഥ പറയുന്ന സ്പോർട്സ് ആക്‌ഷൻ സിനിമയാണ് ‘ബൾട്ടി’.

Shane Nigam, Santhosh T Kuruvilla
പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത തിരിച്ചടി; പൃഥ്വി ഇനി പറയുക തന്റെ പേര് വെക്കേണ്ട എന്നാകും: രൂപേഷ് പീതാംബരന്‍

ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവച്ച ചിത്രം ഷെയ്‌ൻ നിഗത്തിന്‍റെ 25-ാം സിനിമയാണ്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധാനം നിർവഹിക്കുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‌

Summary

Cinema News: Producer Santhosh T Kuruvilla talks about Actor Shane Nigam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com