ഇതാണ് പുഷ്പയുടെ മറ്റൊരു സി​ഗ്നേച്ചർ ലുക്ക്; ത്രില്ലടിച്ച് ആരാധകർ

ഓരോ പോസ്റ്ററുകളും ആരാധകരിലുണ്ടാക്കിയ പ്രതീക്ഷയും വളരെ വലുതാണ്.
Pushpa 2 The Rule
പുഷ്പ 2 ഇൻസ്റ്റ​​ഗ്രാം
Updated on: 
1 min read

ഈ വർഷം അവസാനത്തോടെ പ്രേക്ഷകരിലേക്കെത്തുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2: ദ് റൂൾ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമൊരുങ്ങുന്നതും ബി​ഗ് ബജറ്റിലാണ്. പുഷ്പ 2 വിന്റേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾക്കും വൻ സ്വീകാര്യതയാണ് ആളുകൾക്കിടയിൽ നിന്നും ലഭിച്ചത്. ഓരോ പോസ്റ്ററുകളും ആരാധകരിലുണ്ടാക്കിയ പ്രതീക്ഷയും വളരെ വലുതാണ്.

ഇപ്പോഴിതാ പുഷ്പ 2വിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അല്ലു അർജുൻ. തിളക്കുമുള്ള ഷർട്ട് ധരിച്ച് ചുവന്ന ലുങ്കിയുടുത്ത് പുഷ്പയുടെ സി​ഗ്നേച്ചർ ലുക്കിൽ അല്ലു അർജുൻ ഇരിക്കുന്നതാണ് പോസ്റ്ററിൽ കാണാനാവുക. എന്തായാലും പുറത്തുവന്നിരിക്കുന്ന പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഡിസംബര്‍ 6 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഭന്‍വര്‍ സിങ് ഷെഖാവത് എന്ന കഥാപാത്രമായി ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നുണ്ട്.

രണ്ടാം ഭ​ഗത്തിൽ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാനയാണ് നായിക. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com