

സെലിബ്രിറ്റി നര്‍ത്തകരെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രചന നാരായണന്‍കുട്ടി. സെലിബ്രിറ്റി നര്‍ത്തകരോട് പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സ്വന്തം നൃത്ത വിദ്യാലത്തിന്റെ മാര്‍ക്കറ്റിങിന് അവരെ തന്നെ വിളിക്കുമെന്നും രചന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രചനയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
'സെലിബ്രിറ്റി ഡാന്‍സേഴ്‌സി'നെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത ''പല'' ഡാന്‍സേഴ്‌സിനും പൊതുവേ പരമ പുച്ഛം ആണ്. അവര്‍ക്കു കിട്ടുന്ന കൂടുതല്‍ അവസരങ്ങളും കൂടുതല്‍ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാല്‍ ഈ ''പലര്‍ക്കും'' അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാര്‍ഷിക ആഘോഷത്തിനു അതിഥി ആയും, പെര്‍ഫോമര്‍ ആയും ഈ ''കഴുവേറികള്‍/കഴിവേറികള്‍'' തന്നെ വേണം.. മാര്‍ക്കറ്റിങ് ആണ് ഉദ്ദേശം. എന്നാല്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍.
കുറിപ്പ് തികച്ചും വ്യക്തിപരം . ചെറുപ്പം മുതലേ എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ഒരു സെലിബ്രിറ്റി ഡാന്‍സര്‍ അല്ല. എന്നാല്‍ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോള്‍ ''തന്റേതല്ലാത്ത കാരണങ്ങളാല്‍'' അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാര്‍ക്കറ്റിങ് വിജയം ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി ഡാന്‍സേഴ്‌സിനെ കുറ്റപ്പെടുത്താന്‍ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത ''പലര്‍ക്കും'' മൂക്കത്തു വിരല്‍ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി.
എന്‍ബി: സെലിബ്രിറ്റി ആയും അല്ലാതേയും എന്നെ അതിഥി ആയും പെര്‍ഫോമര്‍ ആയും ''സ്‌നേഹത്തോടെ''(പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കില്‍ ഞാന്‍ ഇനിയും പോകും. നാളെ തിരിഞ്ഞു നിന്നും, മുന്നില്‍ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates