'ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്‌തെ

കരിയറില്‍ രണ്ട് പതിറ്റാണ്ട് എന്ന നാഴികക്കല്ല് പിന്നിടുകയാണ് രാധിക ആപ്‌തെ
Radhika Apte
Radhika Apteഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം കയ്യടി നേടിയ നടിയാണ് രാധിക ആപ്‌തെ. മുഖ്യധാര സിനിമകളിലും സമാന്തര സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലേയും നിറ സാന്നിധ്യം. കരിയറില്‍ രണ്ട് പതിറ്റാണ്ട് എന്ന നാഴികക്കല്ല് പിന്നിടുകയാണ് രാധിക ആപ്‌തെ. ഇന്നും തന്നെ പുതുക്കിക്കൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് രാധിക.

Radhika Apte
കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

എളുപ്പമായിരുന്നില്ല രാധിക ആപ്‌തെയുടെ സിനിമായാത്ര. കരിയറിലും ജീവിതത്തിലും പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചൊക്കെ പലപ്പോഴിയാ രാധിക തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. തന്റെ അരങ്ങേറ്റ ചിത്രം താന്‍ മറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന രാധിക വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വാഹ് ലൈഫ് ഹോ തോ ഐസി ആയിരുന്നു രാധികയുടെ ആദ്യ സിനിമ.

Radhika Apte
തമാശയാകുന്ന തട്ടികൊണ്ടുപോകല്‍, ക്രൂരമായ റേപ്പ് ജോക്ക്; 'ഭഭബ'യിലും തുടരുന്ന 'വെള്ളപൂശലും' 'പേഴ്‌സണല്‍ അറ്റാക്കും'; ദിലീപിന് ഇത് വെറും സിനിമയല്ല!

ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അമൃത റാവു, അര്‍ഷദ് വാര്‍സി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ പങ്കിട്ടത്.

''വളരെ മോശം നിര്‍മാതാക്കളായിരുന്നു. അവര്‍ എനിക്ക് പ്രതിഫലം പോലും തന്നില്ല. ഞാനും അമ്മയും അവരോട് കരാറില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍, അവര്‍ ഊര്‍മിള മണ്ഡോദ്കര്‍ പോലും കരാറില്‍ ഒപ്പിടാറില്ല എന്നാണ് പറഞ്ഞത്. അവര്‍ ഒപ്പിട്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ അവര്‍ ഞങ്ങളോട് വളരെ മോശമായിട്ടാണ് പെരുമാറിയത്'' താരം പറയുന്നു. അതേസമയം സിനിമയുടെ സംവിധായകന്‍ മഹേഷ് മഞ്ജരേക്കര്‍ നല്ല വ്യക്തിയായിരുന്നുവെന്നും രാധിക പറയുന്നു.

അന്നത്തെ പ്രൊഡക്ഷന്‍ വളരെ മോശം പെരുമാറ്റം ആയിരുന്നതിനാല്‍ ആ സിനിമയെ മറക്കാന്‍ ആഗ്രഹിക്കുകയാണ് താനിന്ന്. അത് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും രാധിക വ്യക്തമാക്കുന്നുണ്ട്. അന്നത്തെ അനുഭവം കാരണം പിന്നീട് താന്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ തയ്യാറായില്ലെന്നും രാധിക പറയുന്നു. പക്ഷെ പതിയെ രാധിക തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയും അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. ഇന്ന് രാജ്യാന്തര ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്‌തെ.

Summary

Radhika Apte wants to forget her first film. Producers were horrible. didn't even pay her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com