'എന്നെ വിഷമത്തിലേയ്ക്കു പോകാന്‍ പോലും അനുവദിക്കില്ലായിരുന്നു'; ഉള്ളുപൊള്ളിക്കുന്ന വിഡിയോയുമായി രഹ്ന

നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
Rahna Navas
Rahna Navasഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളികള്‍ക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മരണമാണ് കലാഭവന്‍ നവാസിന്റേത്. കരിയറില്‍ തിരികെ വരുന്നതിനിടെയാണ് അദ്ദേഹം മരണപ്പെടുത്തുന്നത്. ചെറുപ്പക്കാരനായിരുന്ന, നന്നായി ആരോഗ്യം നോക്കിയിരുന്ന നവാസിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയ ഞെട്ടലായിരുന്നു. നവാസിന്റെ നിഴലുപോലെ എന്നും കൂടെയുണ്ടായിരുന്ന ഭാര്യ രഹ്ന എങ്ങനെ ആ വേദനയില്‍ നിന്നും പുറത്തുവരുമെന്നതായിരുന്നു മിക്കവരുടേയും ആശങ്ക.

Rahna Navas
'ടോക്സിക് ആണെങ്കിലും ആറ്റിറ്റ്യൂഡ് അടിപൊളി! പടയപ്പയേക്കാൾ സൂപ്പർ നീലാംബരി'; റീ റിലീസ് ആഘോഷമാക്കി ജെൻസി പിള്ളേർ

നവാസിനൊപ്പമുള്ള പഴയൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് രഹ്ന. തനിക്ക് വേണ്ടി പാട്ടു പാടുന്ന നവാസിന്റെ പാട്ടാണ് രഹ്ന പങ്കുവച്ചിരിക്കുന്നത്. കടലിലേക്ക് നോക്കി എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയായിരുന്നു രഹ്ന. നവാസ് പാട്ട് പാടി അരികിലേക്ക് എത്തുന്നതും രഹ്ന തന്റെ ചിന്തകളുടെ ലോകത്തു നിന്നും പുറത്ത് വരികയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്.

Rahna Navas
'മദ്യപാനം തുടങ്ങുന്നത് ചെന്നു കയറിയ വീട്ടില്‍ നിന്നും; വേറൊരു ആളായി മാറുന്നത് തിരിച്ചറിയാന്‍ വൈകി'; ആദ്യ വിവാഹത്തെക്കുറിച്ച് ഉര്‍വശി

''എന്നെ വിഷമത്തിലേയ്ക്കു പോകാന്‍ പോലും അനുവദിക്കില്ലായിരുന്നു'' എന്ന കുറിപ്പോടെയാണ് രഹ്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ' കടലേ നീലക്കടലേ...' എന്ന പാട്ടാണ് വിഡിയോയില്‍ നവാസ് പാടുന്നത്. മനോഹരമായ വിഡിയോ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. രഹ്നയുടേയും നവാസിന്റേയും പ്രണയത്തിന്റെ ആഴത്തെക്കുറിച്ചാണ് കമന്റിടുന്നവര്‍ സംസാരിക്കുന്നത്.

2025 ഓഗസ്റ്റ് ഒന്നിനായിരുന്നു നവാസ് മരണപ്പെടുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിലെത്തിയ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു. 2002 ലാണ് നവാസും നടിയായ രഹ്നയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം നവാസ് സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു.

Summary

Rahna Navas shares a video of Kalabhavan Navas singing for her. says he never let her to be sad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com