'ടോക്സിക് ആണെങ്കിലും ആറ്റിറ്റ്യൂഡ് അടിപൊളി! പടയപ്പയേക്കാൾ സൂപ്പർ നീലാംബരി'; റീ റിലീസ് ആഘോഷമാക്കി ജെൻസി പിള്ളേർ

സിനിമയിലെ പാട്ടുകളും മാസ് സീനുകളുമൊക്കെ സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആണ്.
Padayappa
Padayappaഎക്സ്
Updated on
1 min read

രജനികാന്ത് ചിത്രം പടയപ്പയുടെ റീ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. രജനികാന്തിന്റെ 75-ാം പിറന്നാളിനോടനുബന്ധിച്ചാണ് പടയപ്പ റീ റിലീസിനെത്തിയത്. രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററാണ് പടയപ്പ. സിനിമയിലെ പാട്ടുകളും മാസ് സീനുകളുമൊക്കെ സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആണ്.

രജനികാന്തിന്റെ സ്റ്റൈൽ മാത്രമല്ല രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റ്യൂഡിനും കയ്യടികൾ ലഭിക്കുന്നുണ്ട്. നീലാംബരിയാകാൻ ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോയത് കൊണ്ടാണ് രമ്യയിലേക്ക് എത്തിയതെന്നും രജനി മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഐശ്വര്യയേക്കാൾ നീലാംബരിയുടെ വേഷം രമ്യയ്ക്കാണ് ചേരുന്നതെന്നാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. പടയപ്പയേക്കാൾ ജെൻസി പിള്ളേർ ഏറ്റെടുത്തിരിക്കുന്നത് നീലാംബരിയെ ആണെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. അതേസമയം നീലാംബരി വളരെ ടോക്സിക് ആണെന്ന് പറയുന്നവരുമുണ്ട്.

Padayappa
'ആദ്യമായി നിങ്ങളോട് വെറുപ്പ് തോന്നുന്നു ലാലേട്ടാ, ഫാൽക്കെ അംഗീകാരത്തിന്റെ യശ്ശസാണ് നിങ്ങൾ ഇല്ലാതാക്കിയത്'; മോഹൻലാലിനെതിരെ സൈബർ ആക്രമണം

നീലാംബരി ഇല്ലെങ്കിൽ പടയപ്പയുമില്ല എന്നും ചിലർ പറയുന്നു. തിയറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പു വിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം.

Padayappa
നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം പുറത്തായപ്പോള്‍ വേദനിച്ചു; അത് ഞങ്ങളുടെ പേഴ്‌സണല്‍ മൊമന്റ്: സിമ്പു

തമിഴ്‌നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുക്കൂട്ടൽ. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി.

Summary

Cinema News: Rajinikanth starrer Padayappa Re Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com