നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം പുറത്തായപ്പോള്‍ വേദനിച്ചു; അത് ഞങ്ങളുടെ പേഴ്‌സണല്‍ മൊമന്റ്: സിമ്പു

ഇതാണ് ഇരുവരുടേയും പ്രണയ തകര്‍ച്ചയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Simbu and Nayanthara
Simbu and Nayantharaഎക്സ്
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സിമ്പു. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ ജീവിതം കൊണ്ടും സിമ്പു വാര്‍ത്തകളില്‍ നിറയാറുണ്ട്. ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും സിമ്പുവിന്റെ ജീവിതത്തില്‍ യാതൊരു കുറവുമില്ല. സിമ്പുവിന്റെ പ്രണയ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുള്ളവയാണ്.

Simbu and Nayanthara
'നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും..?'; കോടതി വിധിയിൽ പ്രതികരിച്ച് വിനയൻ

സിമ്പുവും നടി നയന്‍താരയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷമാണ് പിരിയുന്നത്. സിമ്പുവിന്റേയും നയന്‍താരയുടേയും സ്വകാര്യ ചിത്രം പുറത്തായത് വലിയ വിവാദമായിരുന്നു. ഇതാണ് ഇരുവരുടേയും പ്രണയ തകര്‍ച്ചയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Simbu and Nayanthara
'മകളുടെ സർജറിയായിരുന്നു രാവിലെ; മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആകും'

ആ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കല്‍ സിമ്പു മനസ് തുറന്നിരുന്നു. തന്റെ ജീവിതത്തെ വിഷമങ്ങളില്‍ ഏറ്റവും വലുതെന്നാണ് ജയ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് ആ ചിത്രം പുറത്ത് വന്നതെന്ന് അറിയില്ലെന്നും സിമ്പു പറയുന്നുണ്ട്. ''ഒരുപാട് വിവാദങ്ങളില്‍ എന്റെ പേര് വന്നിട്ടുണ്ട്. എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയില്ല. പക്ഷെ കേട്ടതില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് നയന്‍താരയ്‌ക്കൊപ്പമുള്ളതായിരുന്നു'' എന്നാണ് താരം പറയുന്നത്.

''ബാങ്കോക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. പെട്ടെന്ന് ഒരു കോള്‍ വന്നു. നിങ്ങളും നയന്‍താരയും ചുംബിക്കുന്നൊരു ചിത്രം പുറത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. സുഹൃത്തുക്കളെല്ലാം ഉണ്ടായിരുന്നു ആ സമയം കൂടെ. സിനിമയിലുള്ള ഏതെങ്കിലും ചുംബന രംഗത്തിലേതാകുമെന്ന് കരുതി. ഷൂട്ടില്‍ ചുംബന രംഗങ്ങള്‍ ധാരളമുണ്ടായിരുന്നു. പക്ഷെ അതൊന്നും സിനിമയില്‍ ഉപയോഗിച്ചിരുന്നില്ല. അതായിരിക്കുമെന്ന് കരുതി. തിരികെ റൂമിലേക്ക് എത്തിയ ശേഷം നോക്കുമ്പോള്‍ ഞങ്ങളുടെ വളരെ പേഴ്‌സണല്‍ ആയ നിമിഷമായിരുന്നു അത്. ദുബായില്‍ നിന്നും ലാപ് ടോപ്പും ഫോണും വാങ്ങിയിരുന്നു. അവിടെ വച്ച് എടുത്ത ചിത്രമായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അത് എനിക്ക് വിഷമമുണ്ടാക്കി. എന്നെ വല്ലാതെ വിഷമിപ്പിച്ച വിവാദം അതായിരുന്നു'' എന്നാണ് താരം പറയുന്നത്.

Summary

Simbu felt so sad when his photos with Nayanthara got leaked. calls them their personal moment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com