'നാലര വർഷം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ എനിക്ക് സിനിമയൊന്നും കിട്ടിയില്ല, ആളുകൾ എന്നെ മറന്നു പോയിരുന്നു'; നടൻ രാഹുൽ ദേവ്

ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല.
 Rahul Dev
Rahul Devഇൻസ്റ്റ​ഗ്രാം
Updated on
1 min read

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ രാഹുൽ ദേവ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് രാഹുലിപ്പോൾ. 2009 ൽ ഭാര്യ റീന ദേവിന്റെ വേർപാടിന് പിന്നാലെയാണ് രാഹുൽ സിനിമാ ലോകത്ത് നിന്ന് താല്ക്കാലികമായി വിട്ടുനിന്നത്.

തന്റെ മകൻ സിദ്ധാർഥിനെ ഒരു സിംഗിൾ പാരന്റ് എന്ന നിലയിൽ വളർത്തുന്നതിനും അവനോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായിരുന്നു അദ്ദേഹം അന്ന് മുൻഗണന നൽകിയത്. എന്നാൽ ഏകദേശം നാലര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ശ്രമിച്ചപ്പോൾ ബോളിവുഡ് തന്നെ മറന്നുപോയതായി അദ്ദേഹത്തിന് തോന്നി.

സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് തന്റെ കരിയറിനെ ഇത്രത്തോളം ബാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അർബുദ രോ​ഗത്തെ തുടർന്ന് 2009 മെയ് 16 നായിരുന്നു രാഹുലിന്റെ ഭാര്യ റീന അന്തരിച്ചത്. ഹിന്ദി റഷ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

"ബി​ഗ് ബോസിൽ നിന്ന് കോൾ വന്നപ്പോൾ അത് ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല. പക്ഷേ ഗുരുജി എന്നോട് പറഞ്ഞു, 'പോകൂ, നീ എവിടെ നിന്നെങ്കിലും തുടങ്ങണം. അങ്ങനെ കാര്യങ്ങൾ പതുക്കെ വീണ്ടും ആരംഭിച്ചു. ഞാൻ തിരികെ വന്നപ്പോൾ എനിക്ക് സിനിമകളൊന്നും കിട്ടിയില്ല. ഞാൻ ഏകദേശം 80- 81 സിനിമകൾ ചെയ്തു. പക്ഷേ നാലര വർഷത്തിന് ശേഷം ഞാൻ തിരികെയെത്തിയപ്പോൾ എന്നെ ആർക്കും അറിയില്ലെന്ന് തോന്നി.

ആളുകൾ എന്നെ മറന്നു പോയിരുന്നു. ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല, കാരണം കാലം മാറും. ആളുകളെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് ഒരിക്കലും ഇഷ്ടമല്ലായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുഭവങ്ങളിലൂടെ പഠിക്കുക എന്നതാണ്. എനിക്കതിൽ വലിയ പ്രശ്നമൊന്നുമില്ല. ഈ ഇൻഡസ്ട്രി എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്.

 Rahul Dev
'ധുരന്ധർ 2', 'ഡർബി'; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

സാഹചര്യങ്ങൾ കാരണം മാറി നിൽക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. അതിൽ എനിക്ക് ഖേദമില്ല".- രാഹുൽ ദേവ് പറഞ്ഞു. ഒറ്റക്ക് ഒരു കുട്ടിയെ വളർത്തുന്നതിലെ വെല്ലുവിളികൾ തന്നെ മാനസികമായി തളർത്തിയെങ്കിലും, തന്റെ ആത്മീയ ഗുരുവിന്റെ പിന്തുണയാണ് ആ പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

 Rahul Dev
അടി, ആവേശം, ആഘോഷം; ബേസിൽ- ടൊവിനോ ചിത്രം 'അതിരടി' ആദ്യ ദിനം എത്ര നേടി ?

മോഡലും നടിയുമായ മുഗ്ധ ഗോഡ്‌സെയുമായി രാഹുൽ നിലവിൽ പ്രണയത്തിലാണ്. 2013 ൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചതായും അന്നു മുതൽ ദീർഘകാലമായി ലിവ്- ഇൻ റിലേഷൻഷിപ്പിലാണെന്നും റിപ്പോർട്ടുണ്ട്. പഞ്ചാബി ചിത്രമായ മോർ സബ് ദ ബനുഗ ആണ് രാഹുലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ 2 ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Cinema News: Actor Rahul Dev took a break from the film industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com