പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

മലയാളത്തില്‍ ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്
Rahul Sadasivan about Pranav Mohanlal
Rahul Sadasivan about Pranav Mohanlalഇന്‍സ്റ്റഗ്രാം
Updated on
1 min read

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ വന്‍ വിജയമായി മാറിയിരിക്കുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോഴേക്കും റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ഡീയസ് ഈറെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഹൊറര്‍ ജോണറില്‍ വീണ്ടുമൊരു ബെഞ്ച് മാര്‍ക്ക് സിനിമയുമായെത്തി രാഹുല്‍ സദാശിവന്‍ തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ്.

Rahul Sadasivan about Pranav Mohanlal
50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

ഡീയസ് ഈറെ താന്‍ പ്രണവിനെ മനസില്‍ കണ്ടു തന്നെ എഴുതിയ സിനിമയാണെന്നാണ് രാഹുല്‍ സദാശിവന്‍ പറയുന്നത്. പ്രണവും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു താന്‍ ഡീയസ് ഈറെയുമായി അദ്ദേഹത്തെ സമീപിക്കുന്നതെന്നാണ് രാഹുല്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു താരം.

Rahul Sadasivan about Pranav Mohanlal
'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

''പ്രണവ് നല്ല നടനാണ്. അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ കണ്ടതു കൊണ്ടാണ് ഇങ്ങനൊരു കഥാപാത്രം എഴുതണമെന്ന് മനസില്‍ തോന്നിയത്. തീര്‍ച്ചയായും എന്റെ കഥാപാത്രത്തെ അദ്ദേഹത്തില്‍ കണ്ടു. എനിക്ക് എന്താണോ വേണ്ടതെന്ന് ഞാന്‍ പ്രണവിനോട് പറഞ്ഞു. അദ്ദേഹവും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു അതെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. അതൊരു ടൈമിങ് ആണ്. ഞാന്‍ ചെന്നത് കൃത്യമായ സമയത്തായിരുന്നു. അങ്ങനെ അതൊരു പ്രൊജക്ടായി മാറി'' എന്നാണ് രാഹുല്‍ സദാശിവന്‍ പറയുന്നത്.

പ്രണവ് പ്രധാന വേഷത്തിലെത്തുന്ന ഡീയസ് ഈറയില്‍ ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ക്രിസ്‌റ്റോ സേവ്യറാണ് സംഗീതം. സിനിമയുടെ ഛായാഗ്രഹണവും സൗണ്ട് ഡിസൈനിങ്ങുമെല്ലാം കയ്യടി നേടുകയാണ്. മലയാളത്തില്‍ ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങോടെയാണ് ഡീയസ് ഈറെ പ്രദര്‍ശനം ആരംഭിച്ചത്.

Summary

Rahul Sadasivan says he wrote Dies Irae with Pranav Mohanlal in mind. The Actor was also looking for roles with negative shades.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal and Pranav Mohanlal
Mohanlal, Suchithra, Vismaya Mohanlal and Pranav Mohanlal
Vijay and Trisha, Dhyan Sreenivasan
Pellet Victim By His Side, Rahul Gandhi Targets Centre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com