38.5 കോടിയുടെ ഈ സ്വത്തിന്റെ ഉടമ ഇനി ശിൽപ ഷെട്ടി, അഞ്ച് ഫ്ലാറ്റുകള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റി രാജ് കുന്ദ്ര

ജുഹുവിലെ ഓഷന്‍ വ്യൂ എന്ന പേരിലുള്ള ബില്‍ഡിങ്ങിലെ അഞ്ച് ഫ്ലാറ്റുകള്‍ ശില്‍പയുടെ പേരിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

തന്റെ പേരിലുണ്ടായിരുന്ന 38.5 കോടിയുടെ പ്രോപ്പര്‍ട്ടി ഭാര്യ ശില്‍പ ഷെട്ടിയുടെ പേരിലേക്ക് മാറ്റി വ്യവസായി രാജ് കുന്ദ്ര. ജുഹുവിലെ ഓഷന്‍ വ്യൂ എന്ന പേരിലുള്ള ബില്‍ഡിങ്ങിലെ അഞ്ച് ഫ്ലാറ്റുകള്‍ ശില്‍പയുടെ പേരിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5996 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ് പ്രോപ്പര്‍ട്ടി. 

സ്റ്റാംപ് ഡ്യൂട്ടി മാത്രം 1.92 കോടി

നിലവില്‍ ഇവരുടെ വീട്ട് അഡ്രസായി കാണിക്കുന്നത് ഈ പ്രോപ്പര്‍ട്ടികളാണ്. 2022 ജനുവരി 24നാണ് കൈമാറ്റം നടന്നിരിക്കുന്നത്. രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടിയായി 1.92 കോടി രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

രാജ്കുന്ദ്രയുടെ അറസ്റ്റ്

കഴിഞ്ഞ വര്‍ഷമാണ് അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. സംഭവം നടന്ന് ആറ് മാസങ്ങള്‍ക്ക് ഇപ്പുറമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2ലാണ് ശില്‍പ ഷെട്ടി അവസാനമായി അഭിനയിച്ചത്. ടെലിവിഷന്‍ രംഗത്തും താരം സജീവമാണ്. ഇന്ത്യാസ് ഡോട് ടാലന്റ് പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com