

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 3. ഡിസംബർ 19 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. അവതാർ: ഫയർ ആൻഡ് ആഷ് എന്ന ചിത്രം ഇന്ത്യയിൽ ആദ്യം കണ്ടത് സംവിധായകൻ എസ് എസ് രാജമൗലിയാണ്. ഇപ്പോഴിതാ രാജമൗലിയും കാമറൂണും തമ്മിലുള്ള ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
20th സെഞ്ച്വറി ഇന്ത്യ യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വിഡിയോ ആണിത്. വിഡിയോ കോണ്‍ഫെറന്‍സ് വഴി സംസാരിച്ച ജെയിംസ് കാമറൂണ്‍ രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരണാസിയെക്കുറിച്ചും വാചാലനായി. നിങ്ങള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്ന് എനിക്കറിയാം, എങ്കിലും എന്റെ ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തി ഇവിടെ വന്നതില്‍ സന്തോഷമുണ്ട്.
നിങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് സമയത്ത് എന്നെ വിളിക്കണം. ഇന്ത്യയിലുളള മറ്റ് ഫിലിംമേക്കേഴ്‌സുമായി ചര്‍ച്ച ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല നിങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കും എന്നെ വിളിക്കണം. നിങ്ങള്‍ രസകരമായി എന്തെങ്കിലും ചെയ്യുമ്പോള്‍ ഞാന്‍ വരാം, പ്രത്യേകിച്ച് കടുവയെ വെച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍.
ഇത്തരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ മെന്റല്‍ ക്രിയേറ്റീവ് പ്രോസസ്സ് മെച്ചപ്പെടുത്തുന്നതിലും, പുതിയ ടെക്‌നിക്കുകള്‍ പഠിക്കുന്നതിലും സഹായിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള സെഷനുകള്‍ ഇനിയും ഒരുപാട് നമുക്ക് സംഘടിപ്പിക്കണം- ജെയിംസ് കാമറൂണ്‍ പറഞ്ഞു.
ഏകദേശം ഒരു വര്‍ഷത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടെന്ന് പറഞ്ഞ രാജമൗലി ഇനിയും എട്ട് മാസത്തോളം ഷൂട്ട് ബാക്കിയുണ്ടെന്നും ജെയിംസ് കാമറൂണ്‍ ലൊക്കേഷനിലെത്തുന്നത് തന്നെ മാത്രമല്ല മുഴുവന്‍ ഫിലിം ഇന്‍ഡസ്ട്രിയെയും ആവേശത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കാമറൂണിനോട് രാജമൗലി നന്ദിയും പറഞ്ഞു.
"ഏകദേശം 1.45 ബില്യൺ ഇന്ത്യക്കാരിൽ നിന്ന് അവതാർ: ഫയർ ആൻഡ് ആഷ് കാണുന്ന ആദ്യ വ്യക്തിയായി അല്ലെങ്കിൽ ഒരുപക്ഷേ ഒരേയൊരു വ്യക്തിയായി എന്നെ തിരഞ്ഞെടുത്തതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ഇത് വളരെ സ്പെഷ്യലായിരുന്നു രാജമൗലി പറഞ്ഞു.
ഫയർ ആൻഡ് ആഷ് കാണുന്നത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. സങ്കീർണമായ സീക്വൻസുകളും, വിഷ്വലുകളും, കഥാപാത്രങ്ങളും സൃഷ്ടിച്ചതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ. വിൻഡ് ട്രേഡേഴ്‌സ്, ആഷ് പീപ്പിൾ, പുതിയ കഥാപാത്രങ്ങൾ എന്നിവയൊക്കെ ഞാനൊരു കുട്ടിയെപ്പോലെ കണ്ടിരുന്നു".- രാജമൗലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates