'ഉര്‍വശിയ്ക്ക് അവാര്‍ഡ് കിട്ടിയ സിനിമ, അതിലുണ്ട് അവര്‍ക്കുള്ള മറുപടി'; 'മധുചന്ദ്രലേഖ' വിമര്‍ശനത്തില്‍ രാജസേനന്‍

അങ്ങനൊരു കഥ പറയാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല.
Urvashi, Rajasenan
Urvashi, Rajasenan
Updated on
1 min read

ഉര്‍വശിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു മധുചന്ദ്രലേഖ. എന്നാല്‍ ചിത്രത്തിലെ നായിക വേഷം തനിക്ക് ഇഷ്ടപ്പെടാത്ത ചിത്രമാണ് മധുചന്ദ്രലേഖയെന്നാണ് ഉര്‍വശി ഈയ്യടുത്ത് പറഞ്ഞത്. തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്ന സിനിമ ചെയ്തത് ജയറാമിന്റേയും പാര്‍വതിയുടേയും നിര്‍ബന്ധത്തെ തുടര്‍ന്നാണെന്നും ഉര്‍വശി പറഞ്ഞിരുന്നു.

Urvashi, Rajasenan
'കഥാപാത്രത്തിനായി തന്റെ രക്തവും ആത്മാവും നൽകി'; സ്വാസികയുടെ കാൽ‌ തൊട്ടുവണങ്ങി മിഷ്കിൻ, അമ്പരന്ന് നടി

ഉര്‍വശിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജസേനന്‍. ചിത്രത്തെക്കുറിച്ച് ഉര്‍വശിയ്ക്ക് ചില സംശങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ വണ്‍ലൈന്‍ വായിച്ചതോടെ അത് മാറിയെന്നും രാജസേനന്‍ പറയുന്നു. ഉര്‍വശിയ്ക്ക് പുരസ്‌കാരം ലഭിച്ചതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

Urvashi, Rajasenan
തൊട്ടാല്‍ ഷോക്കടിക്കുന്ന നായിക; 'മഗധീര' റഫറന്‍സുമായി ഐശ്വര്യ രാജേഷിന്‍റെ 'ഓ സുകുമാരി'; ടീസർ

ആ വേഷം അവര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ. ഞാനത് ജയറാമിനോട് സൂചിപ്പിച്ചിരുന്നു. എന്നെ ഫോണില് വിളിച്ചിരുന്നു ഉര്‍വശി. ജയറാം കഥ പറഞ്ഞു, എനിക്ക് ഒന്നും മനസിലായില്ല.രണ്ട് ദിവസത്തിനകം ഞാന്‍ എറണാകുളം വരും. ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. കാണാം, എന്റെ കയ്യിലുള്ള വണ്‍ ലൈനും കൊണ്ടു വരാമെന്ന് പറഞ്ഞു. അവര്‍ ഇരുന്ന് ആ വണ്‍ ലൈന്‍ വായിച്ചു. അതോടെ എല്ലാ ആശങ്കയും മാറി. നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ചെയ്തത്.

അവര്‍ ഒരു കാര്യം കൂടി ചേര്‍ത്തു പറഞ്ഞിരുന്നു, എനിക്ക് ആ സിനിമയ്ക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടിയെന്ന്. അതിന് താഴെ വന്ന ട്രോളുകള്‍ കണ്ടിരുന്നല്ലോ. ഞാന്‍ അതിന് മറുപടി കൊടുക്കേണ്ടതില്ല. ഇങ്ങനൊക്കെ ചിലര്‍ പറയും, അതൊന്നും നമ്മള്‍ അധികം ശ്രദ്ധിക്കേണ്ടതില്ല. മധുചന്ദ്രലേഖ വ്യത്യസ്തമായൊരു സിനിമയാണെന്നും നന്നായി ഓടിയതാണെന്നും അതിലെ നായികയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതാണെന്നും എനിക്ക് ബോധ്യമുണ്ട്. അതിനാല്‍ എനിക്ക് എന്നും ആ സിനിമയോട് സ്‌നേഹമുണ്ട്. മാത്രമല്ല, ഒരാളും അങ്ങനൊരു കഥ പറഞ്ഞിട്ടുമില്ല. അങ്ങനൊരു കഥ പറയാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല.

Summary

Rajasenan responds to Urvashi's comment on Madhuchandralekha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajasenan, Jayaram
Urvashi, Jayaram
Urvashi, Jayaram
Urvashi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com