Aditya Dhar, Rajinikanth
Aditya Dhar, Rajinikanthഇൻസ്റ്റ​ഗ്രാം

'എന്തൊരു സിനിമയാണിത്'; 'ധുരന്ധർ 2' വിനെ പ്രശംസിച്ച് രജനികാന്ത്, മറുപടിയുമായി സംവിധായകൻ

അതേ സ്റ്റൈലും ഗാംഭീര്യവും ഇന്നും തുടരുന്നതും ശരിക്കും മാജിക്കാണ്.
Published on

'ധുരന്ധർ 2' വിനെ പ്രശംസിച്ച് നടൻ രജനികാന്ത്. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ധുരന്ധർ 2 എന്ന് രജനികാന്ത് എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ രജനികാന്തിന് നന്ദി പറഞ്ഞ് നടൻ ആദിത്യ ധറുമെത്തി. എന്തൊരു സിനിമയാണ് ധുരന്ധർ 2. ആദിത്യ ധർ, ബോക്സ് ഓഫീസ് കാ ബാപ്.

രൺവീറിനും മുഴുവൻ താരങ്ങൾക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ. ജയ്ഹിന്ദ്.- രജനികാന്ത് കുറിച്ചു. വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിച്ചൊരാളുടെ അനുഗ്രഹമായി രജനികാന്തിന്റെ വാക്കുകൾ കാണുന്നുവെന്നായിരുന്നു ആദിത്യ ധർ കുറിച്ചു.

''സാർ വിനോദത്തെ അളക്കാൻ ഒരേയൊരു അളവുകോൽ ഉപയോഗിച്ചാണ് ഞങ്ങൾ വളർന്നത്, അത് താങ്കളാണ്. പതിറ്റാണ്ടുകളായി ഞങ്ങളെ വിസിലടിപ്പിച്ചതും ചിരിപ്പിച്ചതും കരയിപ്പിച്ചതും നിങ്ങളായിരുന്നു. അതേ സ്റ്റൈലും ഗാംഭീര്യവും ഇന്നും തുടരുന്നതും ശരിക്കും മാജിക്കാണ്.

'ധുരന്ധർ 2' തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് നിങ്ങൾ വിളിക്കുമ്പോൾ, അതെന്റെ ജീവിതത്തിലെ സൂപ്പർ സ്റ്റാർ നിമിഷമായി തോന്നുന്നു. ഞങ്ങളെയെല്ലാം വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച വ്യക്തിയിൽ നിന്നുള്ള അനുഗ്രഹമായി അത് തോന്നുന്നു. വാക്കുകൾക്കപ്പുറം കടപ്പെട്ടിരിക്കുന്നു സാർ. ഹൃദയത്തിലേക്കിറങ്ങുന്നതാണ് അങ്ങയുടെ വാക്കുകൾ.

Aditya Dhar, Rajinikanth
'ചേഞ്ച് വേണമത്രേ...ചേഞ്ച്'; ട്രാക്ക് മാറ്റി മമിത ബൈജു; 'കര'യില്‍ ഞെട്ടിക്കും!

ജയ്ഹിന്ദ്', ആദിത്യ ധർ കുറിച്ചു. ധുരന്ധർ ആദ്യഭാ​ഗം 1300 കോടിയാണ് ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത്. 850 കോടിയാണ് ധുരന്ധർ 2 നിലവിൽ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.

Aditya Dhar, Rajinikanth
'സിനിമയിൽ വരുന്നതിന് മുൻപ് തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്; എനിക്ക് നന്നായി ലാപ് ഉപയോ​ഗിക്കാൻ പോലും അറിയില്ല'

വരും ദിവസങ്ങളിൽ ചിത്രം 1000 കോടി കടക്കുമെന്നാണ് വിലയിരുത്തലുകൾ. രൺവീർ സിങ്, ആർ മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ തുടങ്ങിയവരാണ് ധുരന്ധർ 2 വിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Summary

Cinema News: Actor Rajinikanth praises Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com