'പെട്ടി ചുമന്നതിന് രണ്ട് രൂപ തന്ന് കളിയാക്കിയ സഹപാഠി; ജീവിതത്തില്‍ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്ന്'; വികാരാധീനനായി രജനികാന്ത്

ചുമട്ടുത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലം ഓർത്ത് രജനികാന്ത്
Rajinikanth
Rajinikanthഫയല്‍
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുകയാണ് ലോകേഷ് കനകരാജും രജനികാന്തും ഒരുമിക്കുന്ന കൂലിയ്ക്കായി. കമല്‍ഹാസനേയും വിജയിയേയും വച്ച് ഹിറ്റുകളൊരുക്കിയ ലോക്കി എന്തായിരിക്കും തലൈവര്‍ക്കായി കാത്തു വച്ചിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. പരിപാടിയ്ക്കിടെ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

Rajinikanth
സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

സിനിമയിലൊക്കെ എത്തുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് താന്‍ കൂലിയായി ജോലി ചെയ്തിരുന്നതിനെക്കുറിച്ചാണ് രജനികാന്ത് പറഞ്ഞത്. അന്ന് ചുമുട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിന് സഹപാഠിയില്‍ നിന്നും പരിഹാസം നേരിട്ടുവെന്നാണ് രജനികാന്ത് പറയുന്നത്. ജീവിതത്തില്‍ ആദ്യമായി താന്‍ പൊട്ടിക്കരഞ്ഞത് അന്നാണെന്നാണ് രജനികാന്ത് പറയുന്നത്.

Rajinikanth
'ഓടി എത്തിയപ്പോഴേക്കും കാണാൻ കഴിഞ്ഞില്ല; കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി'

''ഒരു ദിവസം ഒരാള്‍ അദ്ദേഹത്തിന്റെ ലഗേജ് എന്നോട് തന്റെ ടെമ്പോയിലേക്ക് കയറ്റാന്‍ ആവശ്യപ്പെട്ടു. അതിന് അയാള്‍ എനിക്ക് രണ്ട് രൂപയും തന്നു. അയാളുടെ ശബ്ദം പരിചിതമായി തോന്നി. ഞാന്‍ കോളേജില്‍ കളിയാക്കിയിരുന്ന എന്റെ സഹപാഠിയായിരുന്നു അതെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു എന്ന് പറഞ്ഞ് എന്റെ ജോലിയെ അയാള്‍ പരിഹസിച്ചു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞത് അന്നാണ്'' എന്നാണ് രജനികാന്ത് പറയുന്നത്.

അതേസമയം കൂലിയെക്കുറിച്ചും രജനികാന്ത് വാചാലനാകുന്നുണ്ട്. കൂലിയുടെ യഥാര്‍ത്ഥ ഹീറോ ലോകേഷ് ആണെന്നാണ് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്. വന്‍ താരനിരയിലാണ് കൂലി ഒരുക്കിയിരിക്കുന്നത്. ആമിര്‍ ഖാന്‍, സത്യരാജ്, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ആരാധകരുടെ ആകാംഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 14 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുക.

Summary

Rajinikanth recalls being a coolie. once his old schoolmate insulted him and cried for the first time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com