'നാൻ ഒരു തടവ് സൊന്നാ...', 'ഇതിന് മുകളിൽ വയ്ക്കാൻ മറ്റൊരു പടമുണ്ടോ?' മാസ് സിനിമകളുടെ ബെഞ്ച്മാർക്ക്, ബാഷയുടെ 30 വർഷങ്ങൾ

1995 ൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പിറന്ന 'ബാഷ' ഒരു തരംഗം തന്നെയായിരുന്നു.
Baashha
ബാഷ (Baashha)എക്സ്
Updated on
1 min read

തമിഴകത്തിൽ മാത്രമല്ല കേരളത്തിലും വൻ തരം​ഗം തീർത്ത ചിത്രമാണ് രജനികാന്തിന്റെ ബാഷ. ചിത്രം പുറത്തിറങ്ങി 30 വർഷമായെങ്കിലും ബാഷയോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. 1995 ൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പിറന്ന 'ബാഷ' ഒരു തരംഗം തന്നെയായിരുന്നു. ഒരു സാധാരണക്കാരൻ ഓട്ടോ ‍ഡ്രൈവറായ മാണിക്കത്തിന്റെ മാസ് പരിവേഷമുള്ള ബാഷയിലേക്കുള്ള കൂടുമാറ്റം അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

രജനികാന്തിന്റെ സ്റ്റൈലും പഞ്ച് ഡയലോഗുകളും ആക്ഷൻ സീനുകളും ഇന്നും പലപ്പോഴും പല സന്ദർഭങ്ങളിലും ആളുകൾ ഉപയോ​ഗിക്കാറുണ്ട്. "നാൻ ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി" എന്ന ഡയലോഗ് ഇന്നും ട്രെൻഡിങ് ആണ്. വെറും പത്ത് ​ദിവസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്ന് പറഞ്ഞാൽ ആരും ഒന്നമ്പരന്ന് പോകും.

Baashha
ആരാണ് മോണിക്ക? 'കൂലി'യിലെ ആ പാട്ടിന് പിന്നിൽ രസകരമായൊരു കഥയുണ്ട്

രജനികാന്ത് തന്നെയാണ് ബാഷ എന്ന ടൈറ്റിൽ നിർദേശിച്ചതും, അതനുസരിച്ച് കഥയിൽ ഒരു മുസ്ലീം പശ്ചാത്തലം കൂട്ടിച്ചേർത്തതും. ചിത്രത്തിലെ വില്ലനായ മാർക്ക് ആന്റണി എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡിലെ പ്രമുഖ താരങ്ങളെയാണ് പരിഗണിച്ചത്. എന്നാൽ, ഒടുവിൽ രഘുവരൻ എന്ന ലെജൻഡറി നടൻ ഈ വേഷം ഏറ്റെടുത്തത് ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി.

Baashha
ആ സീന്‍ കണ്ടു ഛര്‍ദിച്ചു, ദിവസങ്ങളോളം വിങ്ങലായി; പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല : ഷറഫുദ്ദീന്‍

രജനികാന്തിന്റെ കരിയറിലെ ഗെയിം ചെയ്ഞ്ചർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം, ഒരു ബോക്സ് ഓഫീസ് വിന്നർ എന്നതിലുപരി സിനിമാ പ്രേക്ഷകർക്കും രജനി ആരാധകർക്കും ഒരു വികാരമാണ്.

30-ാം വർഷത്തോട് അനുബന്ധിച്ച് ബാഷ വീണ്ടും റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ദേവയാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Summary

Super Star Rajinikanth’s Baasha completes 30 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com