സവര്‍ക്കര്‍ സിനിമയുമായി രാം ചരണ്‍; 'ദി ഇന്ത്യ ഹൗസ്' ടീസര്‍ പുറത്ത്

സവര്‍ക്കറിന്റെ 140-ാം ജന്മദിനത്തില്‍, രാം ചരണ്‍ വി മെഗാ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ടീസര്‍ ദൃശ്യം
ചിത്രത്തിന്റെ ടീസര്‍ ദൃശ്യം
Updated on
1 min read

ഹൈദരാബാദ്: സവര്‍ക്കറിന്റെ 140-ാം ജന്മദിനത്തില്‍, 'ആര്‍ആര്‍ആര്‍' താരം രാം ചരണ്‍ വി മെഗാ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷന്‍സുമായി സഹകരിച്ചായിരുന്നു പുതിയ ബാനര്‍ പ്രഖ്യാപിച്ചത്. കശ്മീര്‍ ഫയല്‍ഡ്, കാര്‍ത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ച് വി മെഗാ പിക്ചേഴ്സ് പുതിയ ചിത്രം  പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. 'ദി ഇന്ത്യ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയും മികച്ച അണിയറപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥ, അനുപം ഖേര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സവര്‍ക്കറിന്റെ ലണ്ടനിലെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ലണ്ടനിലെ പശ്ചാത്തലത്തിലാണ് 'ദി ഇന്ത്യ ഹൗസ്' ഒരുക്കിയിരിക്കുന്നത്. ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് ഒരു പ്രണയകഥ വികസിക്കുന്ന ചിത്രത്തിലേക്കാണ് ടീസര്‍ സൂചന നല്‍കുന്നത്. 

പ്രധാന ഇന്ത്യന്‍ ഭാഷകളിലും, വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു, കാമറൂണ്‍ ബ്രൈസണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com