'ശബരിമലയ്ക്ക് പോകാനുള്ള വ്രതത്തിലാണ്'; വിരോഷ് വിവാഹസത്ക്കാരത്തിന് ചെരുപ്പിടാതെ എത്തി റാം ചരൺ, വൈറലായി ചിത്രങ്ങൾ

ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Ram Charan, Vijay- Rashmika Wedding Reception
Ram Charan, Vijay- Rashmika Wedding Receptionഎക്സ്
Updated on
1 min read

താരനിബിഡമായി വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹസത്ക്കാരം. തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖർ നവദമ്പതികളെ ആശിർവദിക്കാൻ എത്തിയിരുന്നു. ബുധനാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹസത്ക്കാരം നടന്നത്. റിസപ്ഷനെത്തിയ താരങ്ങളിൽ എല്ലാവരുടെയും കണ്ണുടക്കിയത് നടൻ റാം ചരൺ തേജയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് ആയിരുന്നു അതിന് കാരണം.

കറുപ്പ് വസ്ത്രങ്ങളണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തിയ റാം ചരൺ അത്യാഢംബരം നിറഞ്ഞ വിവാഹ സത്ക്കാരത്തിനെത്തിയത് ചെരിപ്പിടാതെയായിരുന്നു. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്.

Ram Charan, Vijay- Rashmika Wedding Reception
'അവര്‍ എനിക്കായി ഹണിമൂണും പ്ലാന്‍ ചെയ്യുന്നതിനായി കാത്തിരിക്കുന്നു'; വിവാദങ്ങള്‍ക്കിടെ തൃഷയുടെ വാക്കുകള്‍ വീണ്ടും വൈറല്‍

ഈയിടെ നടൻ അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷനും ഇതേ രീതിയിൽ റാം ചരൺ എത്തിയിരുന്നു. അടുത്തിടെയാണ് റാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. 'ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി' എന്നാണ് ഇതേക്കുറിച്ച് റാം ചരൺ അന്ന് പ്രതികരിച്ചത്.

Ram Charan, Vijay- Rashmika Wedding Reception
'എന്റെ മുൻ പങ്കാളി വരെ എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്, കയ്യിൽ തെളിവുണ്ട്; പക്ഷേ എനിക്കതിന് ധൈര്യമില്ല'

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി എന്ന ചിത്രമാണ് റാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Summary

Cinema News: Why did Actor Ram Charan attend Vijay Deverakonda and Rashmika Mandanna Wedding Reception barefoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com