പ്രേതബാധ; 24 വര്‍ഷം കഴിഞ്ഞിട്ടും സിനിമ ചിത്രീകരിച്ച ഫ്‌ളാറ്റ് ഒഴിഞ്ഞു കിടക്കുന്നു: രാം ഗോപാല്‍ വര്‍മ

സിനിമ റിലീസായതോടെ അപ്പാര്‍ട്ട്‌മെന്റ് കുപ്രസിദ്ധമാവുകയായിരുന്നു
Ram Gopal Varma
Ram Gopal Varma ഫയല്‍ ചിത്രം
Updated on
1 min read

2002 ല്‍ പുറത്തിറങ്ങിയൊരു സിനിമ കാരണം മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നും ആരും താമസിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. താന്‍ സംവിധാനം ചെയ്ത, അജയ് ദേവ്ഗണും ഉര്‍മിള മണ്ഡോദ്ക്കറും പ്രധാനവേഷങ്ങളിലെത്തിയ ഭൂത് ചിത്രം ചിത്രീകരിച്ച അപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചാണ് രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍.

Ram Gopal Varma
'ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല'; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

മുംബൈയില്‍ നടന്നൊരു ഫിലിം ഫെസ്റ്റിവലില്‍ ഭൂതിന്റെ സ്‌ക്രീനിങിന് ശേഷം സംസാരിക്കുകയായിരുന്നു ആര്‍ജിവി. ലോഖണ്ഡ്വാല കോംപ്ലക്‌സിലാണ് സിനിമയുടെ ചിത്രീകരണം നടന്ന അപ്പാര്‍ട്ട്‌മെന്റുള്ളത്. 20 വര്‍ഷത്തിലധികം കാലമായി അവിടെ താമസിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതിനാല്‍ ഇന്നും ആ അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

Ram Gopal Varma
മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു; പത്തേമാരി ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

അദ്ദേഹം പറയുന്നു. ഹൊറര്‍ ചിത്രമായിരുന്നു ഭൂത്. ചിത്രം വലിയ വിജയമായിരുന്നു. അതിനാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രേതബാധയുണ്ടെന്ന് പേടിച്ചാണ് ആരും താമസിക്കാന്‍ തയ്യാറാകത്തതെന്നാണ് ആര്‍ജിവി പറയുന്നത്. വിവാഹ ശേഷം മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്ന ദമ്പതികള്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ഭൂത് പറഞ്ഞത്.

സാധാരണ കാണുന്ന ബംഗ്ലാവുകള്‍ക്ക് പകരം, പ്രേക്ഷകര്‍ക്ക് റിലേബിള്‍ ആയി തോന്നാനാണ് താന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. 30 ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ റിലീസായതോടെ അപ്പാര്‍ട്ട്‌മെന്റ് കുപ്രസിദ്ധമാവുകയായിരുന്നു. നാന പടേക്കര്‍, രേഖ, ഫര്‍ദീന്‍ ഖാന്‍, തനൂജ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Summary

Ram Gopal Varma says the flat he shot Bhoot stays vacant even after 20 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com