'ഇഷ്ടമല്ലാത്ത പലരുമുണ്ട്, പരാജയമോ വീഴ്ചയോ സംഭവിക്കാൻ അവർ കാത്തിരിക്കുകയാണ്'; ആദിത്യയോടും യാമിയോടും സൂക്ഷിക്കമെന്ന് ആർജിവി

അതിനാല്‍ അദ്ദേഹത്തെ ഇഷ്ടമില്ലാത്ത പലരും ഇന്‍ഡസ്ട്രിയില്‍ ഉണ്ട്.
Aditya Dhar, Yami Gautam, Ram Gopal Varma
Aditya Dhar, Yami Gautam, Ram Gopal Varma ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ധുരന്ധർ. ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1300 കോടിയില്‍ ഏറെയാണ് നേടിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ധുരന്ധര്‍ ദ് റിവഞ്ച് മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ധുരന്ധറിനെക്കുറിച്ചും സംവിധായകന്‍ ആദിത്യ ധറിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ധുരന്ധര്‍ അനവധി സംവിധായകരെ അസൂയാലുക്കളാക്കി മാറ്റിയിട്ടുണ്ടെന്നും അതിനാല്‍ ആദിത്യയും ഭാര്യയും നടിയുമായ യാമി ഗൗതവും ശ്രദ്ധിക്കണമെന്നും റെഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

“സിനിമ എങ്ങനെയുണ്ടാക്കണം എന്ന കാര്യം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് ആദിത്യ ധര്‍. അതിനാല്‍ അദ്ദേഹത്തെ ഇഷ്ടമില്ലാത്ത പലരും ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സ്വാഭാവികമായും അവര്‍ (ചില സംവിധായകര്‍) അദ്ദേഹത്തെ (ആദിത്യ ധറിനെ) വെറുക്കുന്നു.

സ്വന്തം കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കിയത് അദ്ദേഹമാണ്. അത് വലിയ പണച്ചെലവുള്ള ഒന്നുമാണ്. ആദിത്യ ധറിനെയും ഭാര്യ യൗമി ഗൗതത്തെയും ഇന്‍ഡസ്ട്രി നിലവില്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണെന്നും അവരുടെ ഭാഗത്തുനിന്നും ഒരു പരാജയമോ വീഴ്ചയോ സംഭവിക്കാനാണ് അവര്‍ കാത്തിരിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

Aditya Dhar, Yami Gautam, Ram Gopal Varma
'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം, അതിനുള്ള കാത്തിരിപ്പിലാണ്'; ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

“ഒരു അധിക ശ്രദ്ധയോടെ വേണം ഇനി ആദിത്യയും യാമിയും മുന്നോട്ട് പോകാന്‍. ഇന്‍ഡസ്ട്രി കാത്തിരിക്കുന്നത് അവര്‍ പരാജയപ്പെടാനാണ്”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഫിലിം മേക്കിങ്ങും കഥപറച്ചിലും ധുരന്ധറിന് ശേഷം ഇനി പഴയതു പോലെ ആകില്ല.

Aditya Dhar, Yami Gautam, Ram Gopal Varma
അച്ഛന്റേയും മുത്തച്ഛന്റേയും സ്റ്റാര്‍ഡം കാരണം ഒറ്റപ്പെട്ടു, അമേരിക്കയിലേക്ക് ഒളിച്ചോടി: വിക്രം പ്രഭു

ഉദാഹരണത്തിന് തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന പല ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും ഇന്ന് വലിയ റീഷൂട്ടുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ സ്വാഭാവികമായും അവര്‍ അദ്ദേഹത്തെ വെറുക്കും.”, -രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

Summary

Cinema News: Ram Gopal Varma warns Aditya Dhar and Yami Gautam ahead of Dhurandhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com